കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനറാ ബാങ്ക് വെബ്ബ്‌സൈറ്റ് പാക് ഹാക്കര്‍ തകര്‍ത്തതായി സംശയം

  • By Sandra
Google Oneindia Malayalam News

മുംബൈ: അയല്‍ രാജ്യമായ പാകിസ്താനും ഇന്ത്യയുമായുള്ള ബന്ധത്തില്‍ അനിശ്ചിതത്വം ബാക്കി നില്‍ക്കെ കാനറാ ബാങ്ക് വെബ്ബ്‌സൈറ്റ് പാകിസ്താന്‍ ഹാക്ക് ചെയ്തു. ആഗസ്ത് രണ്ടിന് വെബ്ബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക് ഹാക്കര്‍ വെബ്ബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ബാങ്ക് വെബ്ബ്‌സൈറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തു. സ്വയം ഫൈസല്‍ എന്ന് വിളിക്കുന്ന ഹാക്കര്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്.

റിയോ ഒളിംപിക്‌സ്: സാനിയയും താനും പിരിഞ്ഞതെന്തിന്, മാര്‍ട്ടിന ഹിഗ്വിസ് രഹസ്യം വെളിപ്പെടുത്തുന്നു

ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളില്‍ റിസര്‍വ്വ് ബാങ്ക് ഇടപെടലുണ്ടായതോടെ ബാങ്കില്‍ നിന്ന് പണം നഷ്ടപ്പെട്ടിരുന്നില്ല. സംഭവത്തില്‍ കാനറാബാങ്ക് ക്രൈം ബ്രാഞ്ചില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹാക്ക് ചെയ്ത സെര്‍വ്വര്‍ മാറ്റി പ്രവര്‍ത്തന ക്ഷമമായ മറ്റൊരു സെര്‍വ്വര്‍ ഉപയോഗിച്ച് ബാങ്കിടപാടുകള്‍ പുനഃസ്ഥാപിച്ചു. ബാങ്കിന്റെ സൈറ്റിന് പേജിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു യുആര്‍എല്ലാണ് ഹാക്കര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. ഇന്ത്യയുടെ നികുതി അടയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തടസ്സപ്പെടുത്താനും ഹാക്കര്‍ ശ്രമിച്ചിരുന്നു.

canarabank

ഹാക്ക് ചെയ്ത ശേഷം പാക് സൈബര്‍ ഹാക്കര്‍മാരാണെന്ന് അവകാശപ്പെടുന്ന സന്ദേശവും ഇന്ത്യയുടെ സുരക്ഷാ വീഴ്ചയെ പരിഹസിച്ചുകൊണ്ടുള്ള സന്ദേശവും വെബ്ബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നോടിയായി ഇന്ത്യക്ക് പാകിസ്താന്‍ ഹാക്കര്‍മാരുടെ താക്കീത് ആണെന്നും സൂചനയുണ്ട്.

English summary
Canara bank website hacked by Pak hacker and bank got controller over website. No money loss reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X