കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കാന്‍ എള്ളുപ്പ മാര്‍ഗം, 139 ഡയല്‍ ചെയ്യൂ...

  • By Neethu
Google Oneindia Malayalam News

ദില്ലി: അവസാന നിമിഷത്തില്‍ യാത്ര റദ്ദാക്കുന്നവര്‍ക്ക് സഹായവുമായി റെയില്‍വ്വേയുടെ പുതിയ പദ്ധതി. ഇനി മുതല്‍ ട്രെയില്‍ ടിക്കറ്റുകള്‍ റദ്ദാക്കാന്‍ ഒരു ഫോണ്‍ കോള്‍ മാത്രം മതി.

ഏപ്രില്‍ മാസം മുതലാണ് റെയില്‍വ്വേ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. കണ്‍ഫര്‍മേഷന്‍ ലഭിച്ച ടിക്കറ്റുകള്‍ യാത്രയ്ക്ക് തൊട്ടുമുമ്പായി എളുപ്പത്തില്‍ റദ്ദാക്കാന്‍ ഇത് വഴി സാധിക്കും. 139 എന്ന നമ്പറില്‍ വിൡച്ച് ആവശ്യമായ ടിക്കറ്റ് വിവരങ്ങള്‍ നിര്‍ദേശാനുസരണം നല്‍കിയാല്‍ മതി. യാത്ര റദ്ദാക്കിയ വിവരങ്ങളും വണ്‍ ടൈം പാസ് വേഡും മൊബൈലില്‍ എത്തും.

indian-railway

ഈ പാസ്‌വേഡുമായി അന്നേദിവസം തന്നെ ടിക്കറ്റ് കൗണ്ടറില്‍ എത്തിയാല്‍ ടിക്കറ്റ് തുക തിരികെ ലഭിക്കും. കൗണ്ടറില്‍ നിന്നും എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് വെബ്‌സൈറ്റ് വഴി മാത്രമേ റദ്ദാക്കല്‍ നടക്കുകയുള്ളൂ.

റീഫണ്ട് നിയമങ്ങള്‍ റെയില്‍വ്വേ മാറ്റിയതിനാല്‍ കൗണ്ടറില്‍ കൃത്യസമയത്ത് എത്തി കണ്‍ഫോം ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതിന് യാത്രക്കാര്‍ക്ക് കഴിയാറില്ല. ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നവരാണ് കൂടുതും. റിസര്‍വേഷന്‍ ചെയ്ത ടിക്കറ്റുകള്‍ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂര്‍ മുന്‍പും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അരമണിക്കൂര്‍ മുന്‍പും റദ്ദാക്കാം എന്നായിരുന്നു നിയമം.

പുതിയ നിയമപ്രകാരം ടിക്കറ്റ് റദ്ദാക്കുന്ന ചാര്‍ജ് ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റുകള്‍ മറിച്ച് വില്‍ക്കുന്നത് തയുന്നതിനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ കൗണ്ടറില്‍ എത്തുന്നവരുടെ തിരക്ക് കുറയ്ക്കുന്നതിനും ഇത് വഴി സാധിക്കും. ഏപ്രില്‍ രണ്ടാം വാരത്തോടെ സംവിധാനം പ്രവര്‍ത്തമാരംഭിക്കും.

English summary
Indian Railway is set to launch a facility next month for the hassled passengers who find it hard to reach its counters within the stipulated time to cancel their confirmed tickets and claim refund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X