കാന്‍സറിന് മരുന്നുണ്ട്;പക്ഷേ ഇന്ത്യക്കാര്‍ക്കില്ല
ദില്ലി:കാന്‍സര്‍ മരുന്നിന്റെ പേരില്‍ ഇന്ത്യക്കെതിരെ ആഗോള മരുന്ന് ഭീമന്. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയെര്‍ ആണ് ഇന്ത്യയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന ഇറക്കിയത്.
കാന്‍സര്‍ ചികിത്സക്ക് തങ്ങളുണ്ടാക്കിയ മരുന്ന് പണക്കാരായ പാശ്ചാത്യര്‍ക്ക് മാത്രമായുള്ളതാണെന്നും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഉള്ളതല്ലെന്നും ആണ് ബയെര്‍ കമ്പനിയുടെ സിഇഒ മാര്‍ജിന്‍ ഡെക്കേഴ്സ് പറഞ്ഞത്. കഴിഞ്ഞ മാസം നടന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഫോറത്തിലായിരുന്നു വിവാദ പരമാര്‍ശം. ബിസിനസ് വീക്കിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്.

ബയെര്‍ പുറത്തിറക്കിയ നെക്സവര്‍ എന്ന മരുന്നിനെ ചൊല്ലിയാണ് പ്രശ്നം. കരള്‍, കിഡ്നി കാന്‍സറുകള്‍ക്ക് ഫലപ്രദമായ മരുന്നാണ് നെക്സവര്‍. എന്നാല്‍ ഇത് ഇന്ത്യന്‍ രോഗികളെ സംബന്ധിച്ച് താങ്ങാവുന്നതില്‍ കൂടുതല്‍ വിലക്കൂടുതലുള്ള മരുന്നാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒരു പ്രാദേശിക മരുന്ന് കമ്പനിക്ക് സമാനമായ രീതിയില്‍ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യയുടെ കണ്ട്രോളര് ജനറല്‍ ഓഫ് പേറ്റന്റ് അനുമതി കൊടുത്തു.
ഈ അനുമതിയാണ് ബയെര്‍ സിഇഒയെ ചൊടിപ്പിച്ചത്. മരുന്ന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതോടെ ബയര്റിന്റെ മരുന്നിനേക്കാല്‍ 97 ശതമാനം വിലക്കുറവില്‍ വില്ക്കാന് തുടങ്ങി. സ്വാഭാവികമായി ബയെറിന്റെ വിപണി നഷ്ടപ്പെടുകയും ചെയ്തു.
എന്നാല്‍ പിന്നീട് നല്കിയ വിശദീകരണത്തില്‍ മാര്‍ജിന്‍ ഡെക്കേഴ്സ് തന്റെ വാക്കുകളെ മയപ്പെടുത്തുണ്ട്. പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ പറഞ്ഞുപോയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആളുകളുടെ വരുമാനമോ നിറമോ നോക്കാതെ ആരോഗ്യ രംഗത്തുണ്ടാകുന്ന എല്ലാ ഗുണഫലങ്ങളും ലഭ്യമാക്കണം എന്നതാണ് ബയെറിന്റെ ലക്ഷ്യമെന്നും അദ്ദഹം പിന്നീട് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications