കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സറിന് മരുന്നുണ്ട്;പക്ഷേ ഇന്ത്യക്കാര്‍ക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:കാന്‍സര്‍ മരുന്നിന്റെ പേരില്‍ ഇന്ത്യക്കെതിരെ ആഗോള മരുന്ന് ഭീമന്‍. ജര്‍മന്‍ മരുന്ന് കമ്പനിയായ ബയെര്‍ ആണ് ഇന്ത്യയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന ഇറക്കിയത്.

കാന്‍സര്‍ ചികിത്സക്ക് തങ്ങളുണ്ടാക്കിയ മരുന്ന് പണക്കാരായ പാശ്ചാത്യര്‍ക്ക് മാത്രമായുള്ളതാണെന്നും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഉള്ളതല്ലെന്നും ആണ് ബയെര്‍ കമ്പനിയുടെ സിഇഒ മാര്‍ജിന്‍ ഡെക്കേഴ്സ് പറഞ്ഞത്. കഴിഞ്ഞ മാസം നടന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഫോറത്തിലായിരുന്നു വിവാദ പരമാര്‍ശം. ബിസിനസ് വീക്കിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്.

Nexavar

ബയെര്‍ പുറത്തിറക്കിയ നെക്‌സവര്‍ എന്ന മരുന്നിനെ ചൊല്ലിയാണ് പ്രശ്‌നം. കരള്‍, കിഡ്നി കാന്‍സറുകള്‍ക്ക് ഫലപ്രദമായ മരുന്നാണ് നെക്‌സവര്‍. എന്നാല്‍ ഇത് ഇന്ത്യന്‍ രോഗികളെ സംബന്ധിച്ച് താങ്ങാവുന്നതില്‍ കൂടുതല്‍ വിലക്കൂടുതലുള്ള മരുന്നാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒരു പ്രാദേശിക മരുന്ന് കമ്പനിക്ക് സമാനമായ രീതിയില്‍ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യയുടെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ് അനുമതി കൊടുത്തു.

ഈ അനുമതിയാണ് ബയെര്‍ സിഇഒയെ ചൊടിപ്പിച്ചത്. മരുന്ന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയതോടെ ബയര്‍റിന്റെ മരുന്നിനേക്കാല്‍ 97 ശതമാനം വിലക്കുറവില്‍ വില്‍ക്കാന്‍ തുടങ്ങി. സ്വാഭാവികമായി ബയെറിന്റെ വിപണി നഷ്ടപ്പെടുകയും ചെയ്തു.

എന്നാല്‍ പിന്നീട് നല്‍കിയ വിശദീകരണത്തില്‍ മാര്‍ജിന്‍ ഡെക്കേഴ്‌സ് തന്റെ വാക്കുകളെ മയപ്പെടുത്തുണ്ട്. പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ പറഞ്ഞുപോയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആളുകളുടെ വരുമാനമോ നിറമോ നോക്കാതെ ആരോഗ്യ രംഗത്തുണ്ടാകുന്ന എല്ലാ ഗുണഫലങ്ങളും ലഭ്യമാക്കണം എന്നതാണ് ബയെറിന്റെ ലക്ഷ്യമെന്നും അദ്ദഹം പിന്നീട് പറഞ്ഞു.

English summary
Developed cancer drug for 'western patients' who could afford, not 'for Indians': Bayer's CEO.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X