കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ഥി 'ആം ആദ്മി'; പ്രകടനം പോത്തിന്റെ പുറത്ത്

Google Oneindia Malayalam News

ചെന്നൈ: പോത്തിന്റെ പുറത്ത് ആരാണ് വരിക എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയാന്‍ രണ്ടുവട്ടം ആലോചിക്കണം. നാമനിര്‍ദ്ദേശ പത്രിക കൊടുക്കാന്‍ വേണ്ടി സ്ഥാനാര്‍ഥികള്‍ വരെ പോത്തിന്റെ പുറത്തേറി വരുന്ന കാലമാണ്. കാറില്‍ കലക്ട്രേറ്റിന് നൂറ് മീറ്റര്‍ അടുത്തുവരെ വന്ന് അവിടെ നിന്നും ഓട്ടോയില്‍ കയറി നാമനിര്‍ദേശ പത്രിക കൊടുക്കാന്‍ ഇറങ്ങുന്ന ആം ആദ്മി മോഡല്‍ നാടകത്തിനാണ് തിരുനെല്‍വേലി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്.

ഹിന്ദു മക്കള്‍ കക്ഷി സ്ഥാനാര്‍ഥി എസ് സുബ്രഹ്മണ്യനാണ് സാധാരണക്കാരില്‍ സാധാരണക്കാരനായി പോത്തിന്റെ പുറത്ത് കയറി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കളക്ട്രേറ്റില്‍ എത്തിയത്. കളക്ട്രേറ്റ് സ്റ്റാഫും പൊതുജനങ്ങളും ഇതെന്ത് കഥ എന്ന് അന്തം വിട്ടു നില്‍ക്കേ സുബ്രഹ്മണ്യന്‍ പത്രിക കൊടുത്ത് തിരിച്ചുപോകുകയും ചെയ്തു. സംഭവം പത്രക്കാരും ആളുകളും അറിഞ്ഞതോടെ ലക്ഷ്യം വിജയം കണ്ട സന്തോഷത്തിലാണ് സുബ്രഹ്മണ്യന്‍.

vote-india

കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് ഇതാണ്. ഇന്ധനവില വാണം പോലെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് വാഹനങ്ങളില്‍ എണ്ണയടിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ചെലവ് കുറഞ്ഞ ഇങ്ങനെ വല്ല വാഹനവും മാത്രമേ ഇനി സാധാരണക്കാര്‍ക്ക് രക്ഷയുള്ളൂ - ഹിന്ദു മക്കള്‍ കക്ഷിയുടെ ജില്ലാ പ്രസിഡണ്ട് കൂടിയായ സുബ്രഹ്മണ്യന്‍ പറഞ്ഞു.

കളക്ട്രേറ്റില്‍ വരാന്‍ ഒരു കാര്‍ പിടിക്കാന്‍ എന്റെ കയ്യില്‍ പണമില്ല. അതുകൊണ്ടാണ് കൂട്ടുകാരുടെ കയ്യില്‍ നിന്നും ഈ പോത്തിനെ വാങ്ങിയത്. പോത്തിനെ നിയന്ത്രിക്കാനായി ഒരാളെയും കൂടി ഏര്‍പ്പാടാക്കിയായിരുന്നു സുബ്രഹ്മണ്യന്റെ പത്രിക സമര്‍പ്പണവും പ്രതീകാത്മക പ്രതിഷേധവും. മധുരയിലെ മറ്റൊരു സ്ഥാനാര്‍ഥിയായ കുപ്പാള്‍ ജി ദേവദാസ് കെട്ടിവെക്കാനുള്ള പണം കൊടുത്തത് ഒരു രൂപയുടെ നാണയങ്ങളായിട്ടാണ്.

English summary
indu Makkal Katchi party Candidate comes in buffalo to file nomination papers in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X