കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചു താടാ.. എന്‍റെ സാരിയും പണവും; തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ സ്ഥാനാര്‍ത്ഥിയുടെ പ്രതികാരം

Google Oneindia Malayalam News

ഹൈദരാബാദ്: കൃത്യമായ കണക്ക് കൂട്ടലുകളുടേയും വിലയിരുത്തലിന്‍റെയും അടിസ്ഥനത്തിലാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പിനെ സമീപിക്കുക. ചിലര്‍ മുന്‍കൂട്ടി തന്നെ തോല്‍വിയും ജയവുമൊക്കെ ഉറപ്പിച്ചാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുക. എങ്കിലും അന്തിമ വിധി ജനത്തിന്‍റേതാണ്. അത് അറിയണമെങ്കില്‍ ഫലം പുറത്തു വരുന്ന ദിവസം വരെ കാത്തിരിക്കല്‍ നിര്‍ബന്ധമാണ്.

എത്ര വിജയം ഉറപ്പിച്ച സ്ഥാനാര്‍ത്ഥികളാണെങ്കിലും വോട്ടെണ്ണല്‍ ദിനം ആകാംക്ഷയുടെ നിറഞ്ഞത് ആയിരിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷകള്‍ക്കും കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്തെ വിധിയായിരിക്കും ജനം ഒരോ സ്ഥാനാര്‍ത്ഥിക്കായും കാത്ത് വെച്ചിട്ടുണ്ടാവുക. അത്തരമൊരു വിധിയില്‍ ആകെ ക്ഷുഭിതനായ ഒരു സ്ഥാനാര്‍ത്ഥി ഏവരേയും ആശ്ചര്യപ്പെടുത്തുന്ന ഒരു തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നിസാമ ബാദില്‍

നിസാമ ബാദില്‍

തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രചാരണ വേളയില്‍ സമ്മാനിച്ച പണവും സാരികള്‍ ഉള്‍പ്പടേയുള്ള സമ്മാന വസ്തുക്കളും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സ്ഥാനാര്‍ത്ഥി. തെലങ്കാനയിലെ നിസാമ ബാദിലാണ് ഏവരിലും കൗതുകമണര്‍ത്തുന്ന സംഭവം ഉണ്ടായത്.

സഹകരണ തിരഞ്ഞെടുപ്പ്

സഹകരണ തിരഞ്ഞെടുപ്പ്

ഇന്ദല്‍വായി ഗ്രാമത്തിലെ സഹകരണ തിരഞ്ഞെടുപ്പില്‍ തോറ്റ നര്‍സിലൂം എന്ന സ്ഥാനാര്‍ത്ഥിയാണ് ജനങ്ങളോട് പണവും സമ്മാനങ്ങളും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടത്. ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ഇത്തരത്തിലൊരു വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക്

ചെയര്‍മാന്‍ സ്ഥാനത്തേക്ക്

ഇന്ദല്‍വായി പ്രൈമറി അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കായിരുന്നു പാസം നര്‍സിലൂം ജനവിധി തേടിയിരുന്നത്. സഹകരണ സംഘത്തിന്‍റെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു നര്‍സിങ് ലൂം. ഇന്ദല്‍വായി മണ്ഡലത്തില്‍ നിന്നായിരുന്നു നര്‍സിങ് ലൂം മത്സരിച്ചത്.

98

98

തിരഞ്ഞെടുപ്പില്‍ ആകെ 98 പേരാണ് വോട്ട് ചെയ്തത്. ഇതില്‍ 79 വോട്ടും വിജയി സ്വന്തമാക്കിയപ്പോള്‍ വെറും 7 വോട്ട് മാത്രമായിരുന്നു നര്‍സിങ് ലൂവിന് ലഭിച്ചത്. എല്ലാ സ്ത്രീകള്‍ക്ക് ഒരോ സാരിവീതം നല്‍കിയതിന് പിന്നാലെ 3000 രൂപയും ഓരോ വോട്ടര്‍മാര്‍ക്കും പ്രചാരണ വേളയില്‍ നര്‍സിങ് ലൂം നല്‍കിയിരുന്നു.

മദ്യവും ഭക്ഷണവും

മദ്യവും ഭക്ഷണവും

സാരിക്കും പണത്തിന് പുറമെ പുരുഷന്‍മാര്‍ക്ക് മദ്യവും ഭക്ഷണവും നര്‍സിങ് ലൂം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ദയനീമായി തോറ്റതോടെ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ പണവും സാരിയും തിരിച്ചു വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

പദയാത്ര സംഘടിപ്പിച്ച്

പദയാത്ര സംഘടിപ്പിച്ച്

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പാംസം നര്‍സിങ് ലൂ പദയാത്ര സംഘടിപ്പിച്ച് ഓരോ വീടുകളിലും എത്തി മുമ്പ് സ്വീകരിച്ച പണവും സാരിയും തിരിച്ച് നല്‍കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. മദ്യത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പണം അദ്ദേഹം ഒഴിവാക്കി.

തിരിച്ച് കിട്ടിയത്

തിരിച്ച് കിട്ടിയത്

ചിലര്‍ സാരിയും സ്വീകരിച്ച പണത്തിന്‍റെ ചെറിയൊരു ഭാഗവും സ്ഥാനാര്‍ത്ഥിക്ക് തിരിച്ച് നല്‍കി. എന്നാല്‍ മറ്റ് ചിലര്‍ ഇത് രണ്ടിനും തയ്യാറായില്ല. ഇന്ദല്‍വായി, ധര്‍പള്ളി, ദിച്ച് പള്ളി മേഖലകളിലാണ് പണവും സാരിയും തിരികെ ആവശ്യപ്പെട്ട് പാസം നര്‍സിങ് പദയാത്ര സംഘടിപ്പിച്ചത്.

വിധി അംഗീകരിക്കുന്നു

വിധി അംഗീകരിക്കുന്നു

വോട്ടര്‍മാരുടെ വിധിയെ അംഗീകരിക്കുന്നുവെന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവുന്നതിന് ശേഷം നര്‍സിംലു പ്രതികരിച്ചത്. പ്രൈമറി അഗ്രികള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനായി 1981 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അവകാശവാദം

അവകാശവാദം

ഇത്തവണ വോട്ടര്‍മാര്‍ എന്നെ പരാജയപ്പെടുത്തി. എന്‍റെ പരാജയത്തിന്‍റെ കാരണമെന്ന്. നിലവില്‍ തനിക്ക് യാതൊരു പാര്‍ട്ടിയുമായും ബന്ധമില്ല. ടിആര്‍എസിന്‍റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു താന്നെന്നും നര്‍സിംലൂ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയുമായി അകല്‍ച്ച

പാര്‍ട്ടിയുമായി അകല്‍ച്ച

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താന്‍ പാര്‍ട്ടിയുമായി അകന്ന് കഴിയുകയായിരുന്നു. സ്വതന്ത്രനായിട്ടാണ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചത്. നിസാമ ബാദ് എംഎല്‍എ ബാജിറെഡ്ഡി ഗോവര്‍ദ്ദന്‍ കഴിഞ്ഞ കുറച്ച് നാളുകളായി എന്നെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുനെന്നും അദ്ദേഹം പറഞ്ഞു.

കേസെടുക്കണം

കേസെടുക്കണം

നേരത്തെ ഞാൻ ഡിസിസിബി, ഡിസിഎംഎസ് എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി അവര്‍ക്കിടയിലിറങ്ങി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമ്മാനങ്ങള്‍ നല്‍കിയ നര്‍സിംലൂവിനെതിരെ കേസ് എടുക്കണെന്നമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

തങ്ങള്‍ പങ്കെടുത്ത വേദിയിലേക്ക് തന്നെ ക്ഷണിച്ച ലീഗിലെ ചിലര്‍ക്കല്ലേ ഇപ്പോഴും ഹാലിളകുന്നത്: ജയരാജന്‍തങ്ങള്‍ പങ്കെടുത്ത വേദിയിലേക്ക് തന്നെ ക്ഷണിച്ച ലീഗിലെ ചിലര്‍ക്കല്ലേ ഇപ്പോഴും ഹാലിളകുന്നത്: ജയരാജന്‍

 കോയമ്പത്തൂര്‍ ബസ് അപകടം; 2 മന്ത്രിമാര്‍ തിരിപ്പൂരിലേക്ക്, മരിച്ചവരിലേറെയും മലയാളികള്‍ കോയമ്പത്തൂര്‍ ബസ് അപകടം; 2 മന്ത്രിമാര്‍ തിരിപ്പൂരിലേക്ക്, മരിച്ചവരിലേറെയും മലയാളികള്‍

English summary
candidate demands return of money and gifts from voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X