Get Updates
Get notified of breaking news, exclusive insights, and must-see stories!

നാമനിര്‍ദേശം നല്‍കാന്‍ ശവമഞ്ചത്തിലെത്തിയ സ്ഥാനാര്‍ത്ഥി!!!

നാമനിര്‍ദേശ പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥി എത്തിയത് ശവമഞ്ചത്തില്‍. കിഷന്‍ വൈദ്യരാജ് എന്ന ഇയാള്‍ ഷാജഹാന്‍പൂരില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്.

ലെക്നൗ: തിരഞ്ഞെടുപ്പ് കാലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പാര്‍ട്ടികള്‍ക്കെതിരെയും പ്രതിഷേധങ്ങളുമായി ആളുകള്‍ രംഗത്തെത്തുക സ്വാഭാവികമാണ്. ചിലര്‍ പ്രതിഷേധ സൂചകമായി മത്സരിക്കുകയും ചെയ്യാറുണ്ട്. പലരും വളരെ രസകരമായാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ എത്തിയതില്‍ തന്നെ വ്യത്യസ്തനാകുകയാണ് കിഷന്‍ വൈദ്യനാഥ് എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി.

Kishan Vaidyaraj

ഷാജഹാന്‍പൂര് നിയോജകമണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് കിഷന്‍ വൈദ്യരാജ്. ശവമഞ്ചത്തില്‍ കിടന്നാണ് ഇദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കുന്നതിനായി എത്തിയത്. മുസ്ലീം ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കിഷന്‍ വൈദ്യരാജികന്റെ ശവമഞ്ചം ചുമന്നത്. ഒരു നാടിന്റെ പ്രതിഷേധവുമായാണ് കിഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Kishan Vaidyaraj

കിഷന്റെ ഈ വിചിത്രമായ സ്വഭാവം കൊണ്ടുതന്നെ വളരെ പ്രശസ്തനാണ് കിഷന്‍. ഇതാദ്യാമായല്ല കിഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒരോ തവണയും വിചിത്രമായ രീതിയിലാണ് കിഷന്‍ എത്തിയിരുന്നത്.

Kishan Vaidyaraj

ഇക്കുറി ശവമായാണ് നാമനിര്‍ദേശം നല്‍കാന്‍ എത്തയിതെങ്കില്‍ 2012ലെ തിരഞ്ഞെടുപ്പില്‍ 'കാലന്‍' ആയിട്ടാണ് കിഷന്‍ പത്രിക നല്‍കാന്‍ എത്തിയത്. പോത്തിന്റെ പുറത്ത് യമരാജാവിനെപ്പോലെ എത്തിയ കിഷന്‍ വ്യത്യസ്തനായി. നാമനിര്‍ദേശം നല്‍കുന്നതിനായി വ്യത്യസ്ത ഗെറ്റപ്പുകളില്‍ കിഷന്‍ എത്താറുണ്ടെങ്കിലും ഇതുവരേയും ഒരു തിരഞ്ഞെടുപ്പിലും കിഷന്‍ വിജയിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+