സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്ത് ബൈക്കിലെത്തിയ മൂവര്‍ സംഘം
മുംബൈ; സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്ത് ബൈക്കിലെത്തിയ മൂവര്‍ സംഘം. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സ്വാഭിമാനി പക്ഷ സ്ഥാനാര്‍ത്ഥിയായ ദേവേന്ദ്ര ഭുയറിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കാറില്‍ വാറൂഡിലേക്ക് പോകുകയായിരുന്നു ഭുയര്‍. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഏകദേശം 5.30 ഓടെയാണ് അമരാവതിയിലെ മാല്‍കേഡ് റോഡില്‍ വെച്ച് മുഖം മൂടി ധരിച്ചെത്തിയ മൂവര്‍ സംഘം ഭുയറിന് നേരെ ആദ്യം വെടി ഉതിര്‍ത്തത്. തൊട്ട് പിന്നാലെ കാറില്‍ നിന്നും വലിച്ചിറക്കി ആക്രമിച്ചതായും പോലീസ് പറഞ്ഞു.
ഇതിന് പിന്നാലെ ഭുയര്‍ സഞ്ചരിച്ച കാറും മൂവര്‍ സംഘം അഗ്നിക്കിരയാക്കിയതായി ഷെന്ത്രുര്‍ജന പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മാരുതി ഗെഡം പറഞ്ഞു. അതേസമയം സ്വാഭിമാനി ഷെട്കാരി സങ്കതന നേതാവായ രാജു ഷെട്ടി പോലീസിനെ കടന്നാക്രമിച്ചു. പോലീസ് കേസ് പോലീസ് അവഗണിക്കുകയാണെന്ന് രാജു ഷെട്ടി ആരോപിച്ചു.
മഹരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷ പാര്‍ട്ടി. കര്‍ഷക പാര്‍ട്ടിയായ എസ്എസ്എസ് കര്‍ഷകര്‍ക്കെതിരായ സര്‍ക്കാര്‍ നയങ്ങള്‍ക്കെും ബിജെപിക്കുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
വിവാദ 'അനുഗ്രഹ'ത്തില്‍ വിശദീകരണവുമായി ബിജെപി സ്ഥാര്‍ത്ഥി; വിശ്വാസി വോട്ട് ബിജെപിക്കെന്ന്
ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരയ്ക്ക്, ആര് ആർക്ക് വോട്ട് ചെയ്തെന്നും അറിയാമെന്ന് ബിജെപി നേതാവ്












Click it and Unblock the Notifications