കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രമില്ലാതെ പരീക്ഷയ്ക്കിരിക്കാന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശം

  • By Anwar Sadath
Google Oneindia Malayalam News

മുസാഫര്‍പുര്‍: ആര്‍മിയുടെ ക്ലര്‍ക്ക് പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാര്‍ഥികളോട് വസ്ത്രമഴിച്ചുവെച്ച് പരീക്ഷയ്ക്കിരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞദിവസം ബിഹാറിലെ മുസാഫര്‍പുരില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ആര്‍മി ഉദ്യോഗസ്ഥരുടെ വ്യത്യസ്തരീതിയിലുള്ള നിര്‍ദ്ദേശം. വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ ബെഞ്ചുകളോ എഴുതാന്‍ മേശയോ നല്‍കിയതുമില്ല.

ഏതാണ്ട് 11,000 പേരാണ് ആര്‍മി ക്ലര്‍ക്ക് പരീക്ഷയ്ക്കായി സ്ഥലത്തെത്തിയത്. വലിയൊരു ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരീക്ഷ. പരീക്ഷയ്‌ക്കെത്തിയവരോട് അണ്ടര്‍വെയര്‍ ഒഴിച്ച് മറ്റുള്ളവയെല്ലാം അഴിച്ചുവെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഗ്രൗണ്ടില്‍ നിശ്ചിതദൂരത്ത് ഇരുത്തിയായിരുന്നു പരീക്ഷ നടത്തിയത്. മിക്കവിദ്യാര്‍ഥികളും നിലത്ത് കുനിഞ്ഞിരുന്ന് തല മേശയായി ഉപയോഗിച്ചായിരുന്നു പരീക്ഷ പൂര്‍ത്തിയാക്കിയത്.

testintheirunderwear

സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി ആര്‍മി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കഴിഞ്ഞതവണ പരീക്ഷയ്ക്കിടെ ഒട്ടേറെ വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പരീക്ഷയേക്കാള്‍ കടുപ്പമായിരുന്നു നിലത്തിരുന്നുള്ള എഴുത്തെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

കഴിഞ്ഞദിവസം ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ ഒരു വിദ്യാര്‍ഥി അണ്ടര്‍വെയര്‍മാത്രം ധരിച്ചെത്തിയത് വാര്‍ത്തയായിരുന്നു. പരീക്ഷയ്ക്കിടെ ദേഹപരിശോധന നടത്തുന്നുണ്ടെന്നും അത് ഒഴിവാക്കാനായിട്ടാണ് ഇത്തരമൊരു വസ്ത്രത്തില്‍ പരീക്ഷയ്‌ക്കെത്തിയതെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ പ്രതികരണം.

English summary
Army recruitment exam in bihar; Candidates asked to appear for test in their underwear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X