കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തിരഞ്ഞെടുപ്പ്; മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 391പേര്‍ ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസം മാത്രം ബാക്കി. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞടെുപ്പില്‍ മല്‍സരിക്കുന്നവരില്‍ 391 പേര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.ഇതില്‍ 254 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ തന്നെയാണ്.നാലുപേര്‍ കൊലക്കേസുകളിലും 25 പേര്‍ കൊലപാതകശ്രമത്തിനുള്ള കേസുകളിലുമാണ് പെട്ടിട്ടുള്ളത്. 23 പേര്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ കേസുകളിലാണ് ഉള്‍പ്പെട്ടത്.

സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് സീറ്റ് നല്‍കിയതില്‍ മുന്നില്‍ ബിജെപിയാണ്. കര്‍ണാടക സ്ഥാനര്‍ത്ഥി പട്ടികയിലെ മറ്റൊരു കൗതുകം ഇത്തവണ മല്‍സരത്തിന് ഭൂരിഭാഗവും ' മുതിര്‍ന്ന'വരാണ് രംഗത്തെന്നതാണ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 60 ശതമാനവും അന്‍പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവര്‍.

vote-main

അഞ്ച് സ്ഥാനാര്‍ഥികള്‍ എണ്‍പത് വയസ്സിന് മുകളിലുള്ളവരും 76 സ്ഥാനാര്‍ഥികള്‍ നാല്‍പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ്. 30 വയസ്സിന് താഴെയുള്ളവര്‍ ഏഴ് പേര്‍ മാത്രം.40 വയസ്സില്‍ താഴെയുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ഏറെയും പ്രമുഖ നേതാക്കളുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് എന്നതാണ് ശ്രദ്ധേയം.

English summary
karnataka election candidates are involved in criminal case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X