കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥികളും ബന്ധുക്കളും വരുമാന സ്രോതസ് വെളിപ്പെടുത്തണം!!സ്വരം കടുപ്പിച്ച് ഇലക്ഷന്‍ കമ്മീഷന്‍

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികളും ബന്ധുക്കളും വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ടത് നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജീവിത പങ്കാളിയുടേയും ആശ്രിതരുടേയും വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നയിക്കുന്ന ആവശ്യം.

ആരോഗ്യപരമായ ജനാധിപത്യത്തിന് വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ വരുമാന സ്രോതസ്സ് അറിഞ്ഞിരിയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ ചെലവിന് ആവശ്യമായ പണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും പണമിടപാട് ബാങ്ക് വഴിയാക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ആവശ്യമുന്നയിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിയ്‌ക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

എല്ലാം പരസ്യം തന്നെ

എല്ലാം പരസ്യം തന്നെ

നിലവിലുള്ള നിയമപ്രകാരം ഓരോ സ്ഥാനാര്‍ത്ഥികളും ജീവിത പങ്കാളി, മൂന്ന് ആശ്രിതര്‍ എന്നിവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍, ബാധ്യതകള്‍ എന്നിവ നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കുമ്പോള്‍ ഫോം 26വഴി നല്‍കേണ്ടത് അനിവാര്യമാണ്.

ഭേദഗതി കണക്കിലെടുക്കണം

ഭേദഗതി കണക്കിലെടുക്കണം

സ്ഥാനാര്‍ത്ഥികളുടെയും ജീവിത പങ്കാളിയുടേയും ആശ്രിതരുടേയും വരുമാന സ്രോതസ്സ് ഫോം 26ലെ സത്യവാങ്മൂലം വഴി വെളിപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഈ ഭേദഗതി പ്രാബല്യത്തില്‍ വരുത്താന്‍ കേന്ദ്ര നിയമ മന്ത്രാലയത്തതോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭേദഗതി അനിവാര്യം

ഭേദഗതി അനിവാര്യം

ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയോടുള്ള പ്രതികരണമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. സ്ഥാനാര്‍ത്ഥികള്‍ കുടുംബാംഗങ്ങളുടെ വരുമാന സ്രോതസ്സ് കൂടി വെളിപ്പെടുത്തണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

നിയമം ലംഘിച്ചാല്‍

നിയമം ലംഘിച്ചാല്‍

ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ശിക്ഷ നല്‍കണമെന്നും നാമനിര്‍ദേശ പത്രിക അയോഗ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെടുന്നു. സര്‍ക്കാരില്‍ വ്യാപാര താല്‍പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ അയോഗ്യരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

English summary
The Election Commission has told the Supreme Court that it must be made mandatory for candidates to disclose their source of income along with that of their spouse and dependents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X