പൂക്കാത്തതും കായ്ക്കാത്തതുമായ കഞ്ചാവ് ചെടി കഞ്ചാവല്ലെന്ന് കോടതി, നിർണ്ണായക വിധി
മുംബൈ: പിടികൂടിയ പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി കഞ്ചാവിന്റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. മുംബൈ സ്വദേശി കുനാൽ കാഡുവിനെയാണ് മയക്ക് മരുന്ന് സൂക്ഷിച്ചതിന് എൻസിബി അറസ്റ്റ് രേഖപ്പെടുത്തിയത്.
വാണിജ്യ അളവിൽ ഇടപാട് നടത്തിയ കാഡു കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പട്ടതായി കോടതി പറഞ്ഞു. ജസ്റ്റിസ് ഭാരതി ഡാംഗ്രെയാണ് വിധി പ്രസ്താവിച്ചത്. കഡുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു.

കണ്ടെടുത്ത പദാർത്ഥം കഞ്ചാവിന്റെ നിർവചനത്തിന് കീഴിലാണെന്ന് എൻസിബിയുടെ അഭിഭാഷകൻ ശ്രീറാം ഷിർസാത്ത് കോടതിയിൽ വാദിച്ചു.
വാണിജ്യപരമായ അളവാണെങ്കിൽ വിചാരണ വേളയിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഷിർസാത്ത് കോടതിയിൽ പറഞ്ഞു. എന്നാൽ എൻസിബിയുടെ വാദം തള്ളിയ ജസ്റ്റിസ് ഡാംഗ്രെ ഏത് പദാർത്ഥമാണ് പിടിച്ചെടുത്തതെന്നും എന്താണ് വിശകലനത്തിനായി കൈമാറിയതെന്നും ഉറപ്പാക്കേണ്ടത് എൻസിബിയുടെ കടമയാണെന്നും അത് വിചാരണ കോടതിയുടെ ഊഹത്തിന് വിടാനാകില്ലെന്നും വ്യക്തമാക്കി.
വിത്തുകളും ഇലകളും പൂക്കളോ കായ്ക്കുന്നതോ ആയ ശിഖരങ്ങളോടൊപ്പം ഉണ്ടെങ്കിൽ അത് കഞ്ചാവിന് തുല്യമാകുമെന്ന വാദത്തെ എതിർത്ത കോടതി വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെങ്കിൽ ഇത് കഞ്ചാവായി കണക്കാക്കില്ല എന്ന് നിരീക്ഷിച്ചു. എൻഡിപിഎസ് നിയമത്തിന് കീഴിലുള്ള ഗഞ്ചയുടെ നിർവചനത്തെ ആശ്രയിച്ചുകൊണ്ടാണ് ജസ്റ്റിസ് ഡാംഗ്രെയുടെ നിരീക്ഷണം. നിലവിലെ കാഡുവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പദാർത്ഥത്തിൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെന്ന് വ്യക്തമായതിനാൽ കഞ്ചാവായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
2021 ഏപ്രിലിൽ കാഡുവിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 48 കിലോഗ്രാം ഭാരമുള്ള മൂന്ന് പാക്കറ്റുകളിലായി പച്ച ഇല കണ്ടെടുത്തുവെന്നാണ് എൻസിബി കേസ്. പച്ച ഇലകളുള്ള പദാർത്ഥം കഞ്ചാവാണെന്നും കണ്ടെടുത്തതിന്റെ ആകെ ഭാരം 48 കിലോ ആയതിനാൽ അത് വാണിജ്യ അളവിന്റെ നിർവചനത്തിന് കീഴിലാണെന്നുമായിരുന്നു എൻസിബിയുടെ വാദം.
സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications