Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ ശ്രീദേവിയെ അനുസ്മരിപ്പിച്ച് ജാന്‍വി കപൂര്‍; ഇത് കാന്‍ ചലച്ചിത്ര മേളയോ കല്യാണച്ചടങ്ങോ എന്ന് നെറ്റിസണ്‍സ്

തലമുറകള്‍ എത്ര കഴിഞ്ഞാലും ശ്രീദേവി എന്ന വിസ്മയം ബാക്കിവച്ചു പോയ കഥാപാത്രങ്ങള്‍ സിനിമാ പ്രേമികള്‍ മറക്കില്ല. ദേശത്തിനും ഭാഷയ്ക്കും അപ്പുറം അത്രത്തോളം സ്വാധീനം പ്രേക്ഷക മനസില്‍ സൃഷ്ടിക്കാന്‍ തന്റെ കഥാപാത്രങ്ങളിലൂടെ ശ്രീദേവിക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നൃത്ത ചാരുത കൊണ്ടും തെന്നിന്ത്യയും ബോളിവുഡും അടക്കിവാഴാന്‍ ശ്രീദേവിക്കു കഴിഞ്ഞിട്ടുണ്ട്. നാലാം വയസില്‍ ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യത്തിന്റെ മുഖമായിരുന്നു. 54-ാം വയസില്‍ വിട പറഞ്ഞെങ്കിലും ഓര്‍മ്മകളിലൂടെ ഇപ്പോഴും സിനിമാ ലോകത്ത് ശ്രീദേവി സജീവ സാന്നിധ്യമാണ്.

മക്കളുമായി വലിയ ആത്മബന്ധമാണ് ശ്രീദേവി പുലര്‍ത്തിയിരുന്നത്. മകള്‍ ജാന്‍വി കപൂര്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡിലും തെന്നിന്ത്യയിലും എത്തി. എന്നാല്‍ അമ്മ ഒരുകാലത്ത് തന്റെ സിനിമകളിലൂടെ നേടിയെടുത്ത തരംഗം സൃഷ്ടിക്കാന്‍ ജാന്‍വി കപൂറിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. അമ്മ ശ്രീദേവിയുടെ ഓര്‍മ്മകള്‍ തന്റെ സമൂഹ മാധ്യമത്തിലൂടെ ജാന്‍വി എപ്പോഴും പങ്കുവെക്കാറുണ്ട്.

Janhvi Kapoor

അഭിനയത്തിലൂടെ ലഭിച്ച പ്രശസ്തിയേക്കാള്‍ ഉപരി ഫാഷന്‍ ഐക്കണ്‍ ആയിട്ടാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അറിയപ്പെടുന്നത്. നിരവധി ചെറുപ്പക്കാരാണ് ജാന്‍വിയുടെ ഫാഷനെ പിന്തുടരുന്നത്.

ഇപ്പോഴിതാ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി പങ്കെടുത്ത ജാന്‍വിയുടെ ലുക്കാണ് സമൂഹ മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ശ്രദ്ധ നേടിയത്. പൊതുവെ ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജാന്‍വി കപൂര്‍ തികച്ചും ഇന്ത്യന്‍ ലുക്കിലാണ് കാന്‍ ചലച്ചിത്രമേളയില്‍ എത്തിയത്. അതും രാജകീയമായ ഔട്ട്ഫിറ്റില്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഹോംബൗണ്ട് കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജാന്‍വി റെഡ് കാര്‍പെറ്റിലെത്തിയത്. ബനാറസ് ടിഷ്യൂവില്‍ നിര്‍മ്മിച്ച പിങ്ക് നിറമുള്ള ഗൗണില്‍ അതിമനോഹരമായിട്ടാണ് ജാന്‍വി കാണപ്പെട്ടത്. ഒരു മഹാറാണിയെ പോലെ എന്നാണ് പലരും സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിച്ചത്.

വെള്ള മുത്തുകള്‍ കൊണ്ട് നിര്‍മ്മിച്ച നിരവധി ലെയറുകളുള്ള മാലയാണ് ജാന്‍വി അണിഞ്ഞിരുന്നത്. ഇതും വസ്ത്രത്തിന്റെ അഴക് വര്‍ധിപ്പിച്ചു. മിനിമല്‍ മേക്കപ്പ് കൂടിയായപ്പോള്‍ ആ ലുക്ക് പൂര്‍ണമായി. അമ്മ ശ്രീദേവിയോടാണ് ജാന്‍വിയുടെ ലുക്കിനെ പലരും സമൂഹ മാധ്യമങ്ങളില്‍ താരതമ്യം ചെയ്യുന്നത്.

ഡിസൈനര്‍ തരുണ്‍ തഹിലിയാനിയാണ് വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം. ജാന്‍വിയുടെ വസ്ത്രത്തെ കളിയാക്കുന്നവരും കുറവല്ല. ഒരു വധുവിനെ പോലെയാണ് ജാന്‍വിയെ കണ്ടാല്‍ എന്ന് പലരും ഇന്‍സ്റ്റഗ്രാമില്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ഇത് ചലച്ചിത്ര മേളയാണോ അതോ കല്യാണ ചടങ്ങ് ആണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. കാന്‍ ചലച്ചിത്രമേള പോലൊരു അന്താരാഷ്ട്ര വേദിക്ക് അനുയോജ്യമല്ല ഈ വസ്ത്രധാരണമെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. വസ്ത്രത്തിന്റെ നിറവും രൂപകല്‍പനയും ഒന്നും ചലച്ചിത്ര മേളയ്ക്ക് യോജിക്കുന്നതല്ലെന്നാണ് വിമര്‍ശിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

അമ്മ ശ്രീദേവിയെ അനുസ്മരിപ്പിക്കുന്ന വിധം മനോഹരമായ വസ്ത്രം തിരഞ്ഞെടുത്തതിന് പലരും ജാന്‍വിയെ അഭിനന്ദിക്കുന്നുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+