നിറത്തിന്റെയോ മതത്തിന്റെയോ പേരില്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിങ്
ദില്ലി: നിറത്തിന്റെ പേരില്‍ ദക്ഷിണേന്ത്യക്കാരെ മുഴുവന്‍ അവഹേളിച്ച ബിജെപി നേതാവിന്റെ പരാമര്‍ശം ലോക്‌സഭയില്‍ ബഹളത്തിനിടയാക്കയതിനെ തുടര്‍ന്ന് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ ജനങ്ങളെ നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ തരംതിരിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ലോക്‌സഭയില്‍ പ്രതിപക്ഷ കക്ഷികളുടെ ബഹളത്തെ തുടര്‍ന്നാണ് മന്ത്രി വിശദീകരണം നല്‍കിയത്. ബിജെപി രാജ്യസഭാ അംഗമായ തരുണ്‍ വിജയ് ആണ് വംശീയ പരാമര്‍ശം നടത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കറുത്തുവരാണെങ്കിലും തങ്ങള്‍ അവരുമായി സഹകരിക്കുന്നുണ്ടല്ലോയെന്നായിരുന്നു എംപിയുടെ വിവാദ പരാമര്‍ശം.

സംഭവത്തില്‍ അദ്ദേഹം ഇതിനകം തന്നെ ക്ഷമ ചോദിച്ചതാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അതുകൊണ്ടുതന്നെ വിവാദം അവസാനിപ്പിക്കണം. ഇത്തരമൊരു പരാമര്‍ശം ആരും നടത്താന്‍ പാടില്ലാത്തതാണ്. രാജ്യത്തെ ഒരുതരത്തിലും ഭിന്നിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, തരുണ്‍ വിജയിയുടെ പേര് പരാമര്‍ശിക്കാന്‍ രാജ്‌നാഥ് സിങ് തയ്യാറായില്ല.












Click it and Unblock the Notifications