Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ അവഗണിക്കാന്‍ പറ്റില്ലെന്ന് കെജ്രിവാള്‍

ദില്ലി: മുന്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ സാക്ഷാല്‍ അരവിന്ദ് കെജ്രിവാളും പറയുന്നു രാജ്യത്ത് മോദി വേവ് ഉണ്ടെന്ന്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പ്രഭാവം തള്ളിക്കളയാന്‍ കഴിയില്ല. നരേന്ദ്ര മോദിയെ അവഗണിക്കാന്‍ കഴിയില്ല - ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിയുടെ പ്രമുഖ വിമര്‍ശകരില്‍ ഒരാളായ കെജ്രിവാള്‍ പറയുന്നു.

രാജ്യത്ത് മോദി വേവ് ഉണ്ടെന്ന് കാര്യം സത്യമാണ്. പക്ഷേ പ്രശ്‌നം എന്താണ് എന്ന് വെച്ചാല്‍ മോദിയെയും രാഹുല്‍ ഗാന്ധിയെയും നിയന്ത്രിക്കുന്നത് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ബി ജെ പിയും കോണ്‍ഗ്രസും അംബാനിയുടെ കീശയിലാണ്. അംബാനിയാണ് രാജ്യം ഭരിക്കുന്നത് എന്ന് വേണമെങ്കിലും പറയാം.

kejriwal

രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണ് എന്ന ധാരണയൊന്നും തനിക്കില്ലെന്നും കെജ്രിവാള്‍ പറയുന്നു. ബി ജെ പിയിലും കോണ്‍ഗ്രസിലും അഴിമതിക്കാരല്ലാത്ത ഒരുപാട് നല്ല നേതാക്കള്‍ ഉണ്ട്. അവരോടെല്ലാം ആം ആദ്മി പാര്‍ട്ടില്‍ ചേരൂ എന്നാണ് തനിക്ക് പറയാനുള്ളത്. അംബാനിയെ പോലുള്ള കുത്തകകളില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സംഭാവന സ്വീകരിക്കില്ല. ഇത് പാര്‍ട്ടിയുടെ നയമാണ്.

നരേന്ദ്ര മോദിക്കെതിരെ താന്‍ മത്സരിക്കാനുള്ള സാധ്യതകള്‍ കെജ്രിവാള്‍ തള്ളിക്കളഞ്ഞില്ല. ആദ്യം എവിടെയാണ് മത്സരിക്കുന്നത് എന്ന് മോദി പ്രഖ്യാപിക്കട്ടെ. അഴിമതി ഇല്ലാതാക്കാന്‍ വേണ്ടി ഏതറ്റം വരെ പോകാനും താന്‍ തയ്യാറാണ്. ശരിക്കും പറഞ്ഞാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതല്ല, രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രധാനം. അതിനാണ് മുന്‍തൂക്കം കൊടുക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+