കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീർ പ്രശ്നം തോക്കിൻ മുനിയിൽ തീർക്കാനാകില്ല!!! മോദി സർക്കാരിനെതിരെ കോൺഗ്രസ്!!!

കാശ്മീർ പ്രശ്നം ചർച്ച ചെയ്താണ് പരിഹരിക്കേണ്ടതെന്ന് കോൺഗ്രസ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: കാശ്മീർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്. കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് ചർച്ച ചെയ്താണ് അല്ലാതെ ജനങ്ങളുടെ ജീവിതം തോക്കിൻ മുനയിൽ നിർത്തിയല്ലായെന്ന് കോൺഗ്രസ്. കശ്മീരിലെ പ്രശ്‌നങ്ങള്‍ തോക്കിന്‍മുനയില്‍ തീര്‍ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. എ.എന്‍.ഐവാർത്ത ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

kashmir

കാശ്മീരിൽ ചർച്ചകൾ സാധ്യമാകാൻ ബുഹർവാനി ജീവിച്ചിരിക്കേണ്ടതായിരുന്നുവെന്നു കോൺഗ്രസ് നേതാവ് സൈഫുദീൻ സോസ് പറഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മണിശങ്കർ അയ്യർ പ്രതികരിച്ചത്. കാശ്മീരിയെന്ന നിലയിൽ അവിടെത്തെ കൂടുതൽ വിവരങ്ങൾ സൈഫുദീൻ സോസിന് അറിയമെന്നും അദ്ദേഹം വ്യകതമാക്കി.

ബുർഹാൻ വാനി കൊല്ലപ്പെട്ടിട്ട് ഒരു വർഷം

ബുർഹാൻ വാനി കൊല്ലപ്പെട്ടിട്ട് ഒരു വർഷം

ജമ്മു-കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ മുജാഹിദിൻ നേതാവ് ബുഹർവാനി കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുന്നു. എന്നിട്ടുപോലും താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

താഴ്വരയിൽ അതീവ ജാഗ്രത

താഴ്വരയിൽ അതീവ ജാഗ്രത

ബുര്‍ഹാന്‍ വാണിയുടെ മരണവാര്‍ഷികത്തെത്തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് സൈന്യം. മരണവാര്‍ഷികം കണക്കിലെടുത്ത് കനത്ത നിയന്ത്രണങ്ങളാണ് താഴ്‌വരയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബാരാമുള്ളയ്ക്കും ബണ്ണി ഹാളിനുമിടയിലുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. പുല്‍വാമ, ബാരാമുള്ള, ഷോപ്പിയാന്‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ശാന്തമാകാതെ കാശ്മീർ താഴ്വര

ശാന്തമാകാതെ കാശ്മീർ താഴ്വര

ഹിസ്ബൂൽ മുജാഹിദീൻ കമാൻഡർ ബുഹർവാനിയുടെ മരണത്തെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട കാശ്മീർ താഴ്വരയിൽ സമാധാനം പുനഃ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

അഞ്ചു മാസം നീണ്ടു നിന്ന പ്രക്ഷോഭം

അഞ്ചു മാസം നീണ്ടു നിന്ന പ്രക്ഷോഭം

വാനിയുടെ മരണത്തെ തുടർന്ന് കാശ്മീരിൽ അഞ്ച് മാസത്തോഴം പ്രക്ഷോഭം നീണ്ടു നിന്നിരുന്നു. 78 പേർ അക്രമസംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു

കേന്ദ്ര സർക്കാരിന്റെ സമാധാന ചർച്ചകൾ

കേന്ദ്ര സർക്കാരിന്റെ സമാധാന ചർച്ചകൾ


കാശ്മീരിൽ സംഘർഷത്തെ തുടർന്ന് കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകൾഎല്ലാം തന്നെ ആദ്യം പൂർണ്ണ പരായമായിരുന്നു. കാശ്മീരിൽ സർവ്വ കക്ഷിയോഗം വിളിച്ചു ചേർത്തിട്ടു പോലും സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞിരുന്നുല്ല

നോട്ട് നിരോധനം കാശ്മീരിനെ ശാന്തമാക്കി

നോട്ട് നിരോധനം കാശ്മീരിനെ ശാന്തമാക്കി

സംഘർഷവും ഏറ്റമുട്ടലുകളുംകൊണ്ട് നിറഞ്ഞു നിന്ന്ന കാശ്മീരിനെ ഒരുപരിധിവരെ സാന്തമാക്കാൻ നോട്ടു അസാധുവാക്കലിന് കഴിഞ്ഞവെന്നാണ് കേന്ദ്രത്തിന്റെ വാദം. കറൻസി ക്ഷാമം വന്നതോടെ കല്ലേറും മറ്റ് അക്രമപ്രവർത്തനങ്ങളും നടത്തികൊണ്ടിരുന്ന സംഘത്തിന് പണം ലഭിക്കാതെയാവുകയായിരുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതോടെ കാശ്മീർ ശാന്തമാകുകയായിരുന്നു.

English summary
After Congress leader Saifuddin Soz said that he would have kept Hizbul Mujahideen terrorist Burhan Wani alive for sake of dialogue, the Indian National Congress (INC) today said that instead of firing on people in the Valley, Prime Minister Narendra Modi must involve in bilateral talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X