കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയിലെ ശിശുമരണത്തില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്തി സച്ചിന്‍ പൈലറ്റ്, ഉത്തരവാദിത്തം കാണിക്കണം!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ശിശുമരണ നിരക്ക് 107 ആയി ഉയര്‍ന്നതോടെ പ്രതിസന്ധിയിലായി അശോക് ഗെലോട്ട്. അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റാണ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്. മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രിയാണ് ഈ വിഷയത്തില്‍ നടപടി എടുക്കേണ്ടതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

നേരത്തെ സോണിയാ ഗാന്ധി രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് ശിശുമരണത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രിയുടെ വിമര്‍ശനം. പ്രതിപക്ഷമായ ബിജെപിയും രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മായാവതി അടക്കമുള്ളവര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടുണ്ട്. ദില്ലിയില്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സമയത്ത് സ്വന്തം സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ നോക്കാന്‍ ഗെലോട്ട് തയ്യാറാവണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

പ്രതിഷേധവുമായി പൈലറ്റ്

പ്രതിഷേധവുമായി പൈലറ്റ്

മരണ സംഖ്യ കുറഞ്ഞു എന്ന കാരണം നിരത്തി ഒരാള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. മുമ്പ് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന ആദ്യ നേതാവാണ് പൈലറ്റ്. ബിജെപി അടക്കം വിമര്‍ശിക്കുന്നതിനിടെ പൈലറ്റ് കൂടി രംഗത്തെത്തിയത് അശോക് ഗെലോട്ടിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.

നമ്മുടെ ഉത്തരവാദിത്തമാണ്

നമ്മുടെ ഉത്തരവാദിത്തമാണ്

ഒരുപാട് കുട്ടികള്‍ മരിച്ചു. അത് പരിഹരിക്കേണ്ട ബാധ്യത നമുക്കുണ്ട്. ജനങ്ങള്‍ വസുന്ധര രാജെ സര്‍ക്കാരിന്റ തെറ്റായ നയങ്ങള്‍ കാരണം അവരെ പരാജയപ്പെടുത്തി. ഇത് നമ്മുടെ സര്‍ക്കാരാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് നമുക്ക് മാറിനില്‍ക്കാനാവില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. സര്‍ക്കാര്‍ ശിശു മരണത്തില്‍ കുറച്ച് കൂടി വൈകാരികമായി പെരുമാറണമെന്നും ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ശിശുമരണത്തെ നിയന്ത്രിച്ചിട്ടില്ലെങ്കില്‍, മുമ്പ് ഇത് നടന്നിട്ടുണ്ടെന്ന് പറയാനുള്ള യോഗ്യതയില്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരുകളെ കുറ്റംപറഞ്ഞ് മാറി നടക്കേണ്ട സമയമല്ല ഇതെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

കുടുംബത്തെ നേരിട്ട് കണ്ടു

കുടുംബത്തെ നേരിട്ട് കണ്ടു

ഇന്ന് അതിനാടകീയ നിമിഷങ്ങളാണ് കോട്ടയില്‍ അരങ്ങേറിയത്. ജയ്പൂരില്‍ നിന്ന് സച്ചിന്‍ പൈലറ്റ് കോട്ടയിലെത്തുകയും, മരിച്ച കുട്ടികളുടെ കുടുംബത്തെ നേരിട്ട് കാണുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന സമയത്താണ് പൈലറ്റ് ഇവരെ സന്ദര്‍ശിച്ചത്. സോണിയാ ഗാന്ധി ശിശു മരണത്തില്‍ സച്ചിന്‍ പൈലറ്റിനെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഗെലോട്ടിന് വിമര്‍ശിച്ചത്. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഇന്ന് വൈകീട്ട് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കും.

നിസ്സംഗരായി രാജസ്ഥാന്‍ സര്‍ക്കാര്‍

നിസ്സംഗരായി രാജസ്ഥാന്‍ സര്‍ക്കാര്‍

രാജസ്ഥാന്‍ സര്‍ക്കാര്‍ അലസമായിട്ടാണ് ശിശുമരണത്തെ നേരിട്ടത്. ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആകെ രണ്ട മന്ത്രിമാരാണ് കോട്ട സന്ദര്‍ശിച്ചത്. ആരോഗ്യ മന്ത്രി രഘു ശര്‍മയും, ഗതാഗത മന്ത്രി പ്രതാപ് സിംഗ് കച്ചാരിയാവാസുമാണ് എത്തിയത്. ആശുപത്രിയില്‍ അധികൃതരുടെ വീഴ്ച്ചയില്‍ നടപടിയുണ്ടാവുമെന്ന് പ്രതാപ് സിംഗ് പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മരണസംഖ്യ കുറഞ്ഞു എന്ന പ്രതികരണമാണ് മുഖ്യമന്ത്രി ഗെലോട്ട് അടക്കമുള്ളവര്‍ നടത്തിയത്.

ബിജെപിയുടെ വിമര്‍ശനം

ബിജെപിയുടെ വിമര്‍ശനം

രാജസ്ഥാന്‍ സര്‍ക്കാര്‍ ഒട്ടും ജാഗ്രത പാലിച്ചില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 900 കഴിഞ്ഞിരുന്നു മരണസംഖ്യയെന്നും അവര്‍ പറഞ്ഞു. ഇത് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യമാണ്. ശിശുക്ഷേമ കമ്മീഷന്‍ തനിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവനയില്‍ താന്‍ വേദനിക്കുന്നു. ഒരു അമ്മയെന്ന നിലയിലും ഇന്ത്യന്‍ പൗരയെന്ന നിലയിലും അത് വേദനിപ്പിക്കുന്നതാണ്. പാവപ്പെട്ടവരാണ് മരിക്കുന്നതില്‍ അധികവുമെന്നും അവര്‍ പറഞ്ഞു.

ദില്ലിയിലെ കളി അവസാനിപ്പിക്കൂ

ദില്ലിയിലെ കളി അവസാനിപ്പിക്കൂ

ദില്ലി ദര്‍ബാരിന് മുന്നില്‍ മുട്ടുമടക്കുന്നത് ആദ്യം അശോക് ഗെലോട്ട് അവസാനിപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹം പൗരത്വ നിയമ പ്രതിഷേധത്തിന്റ തിരക്കിലാണ്. ശിശുമരണമൊന്നും വിഷയമേയല്ല. കോട്ടയില്‍ മരിച്ച കുട്ടികളുടെ അമ്മമാരുടെ ശാപം ഗെലോട്ടിനെ കാത്തിരിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. അശോക് ഗെലോട്ട് ആദ്യം കോട്ടയിലെ ശിശുമരണത്തിലാണ് ഇടപെടേണ്ടത്. കുറച്ച് ഉത്തരവാദിത്തം കാണിക്കൂ എന്നും അമിത് ഷാ പറഞ്ഞു.

നന്‍കാന സാഹിബ് ആക്രമണം ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പൗരത്വ നിയമം ശരിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി!!നന്‍കാന സാഹിബ് ആക്രമണം ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പൗരത്വ നിയമം ശരിയാണെന്ന് തെളിഞ്ഞെന്ന് ബിജെപി!!

English summary
cant escape responsibility sachin pilot slams ashok gehlot on infants deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X