കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തകരും; 100 സീറ്റ് തികയില്ലെന്ന് മുന്നറിയിപ്പ്, 'ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ'

Google Oneindia Malayalam News

കൊല്‍ക്കത്ത: നരേന്ദ്ര മോദിയുടെ പ്രഭാവം തകരുകയാണെന്ന് തോന്നുന്നുണ്ടോ. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഒരുപടി മുന്നില്‍ നിന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. ഈ സാഹചര്യത്തിലാണ് മോദി ഇഫക്ട് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ രക്ഷിക്കില്ല എന്ന പ്രതികരണം വരുന്നത്.

ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂവെന്ന പ്രചാരണവുമായി മമതാ ബാനര്‍ജി കൂടി രംഗത്ത് വരുമ്പോള്‍ ബിജെപിക്ക് അടുത്ത തിരിച്ചടിയാണ്. പ്രതിപക്ഷം വ്യത്യസ്ത തലത്തിലാണ് നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും പ്രചാരണം ഒന്നുതന്നെയാണ്. മോദിക്കും ബിജെപിക്കുമെതിരെ... പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി കൂറ്റന്‍ റാലി സംഘടിപ്പിച്ചിരിക്കുകയാണ്. റാലിയെ അഭിസംബോധന ചെയ്ത് അവര്‍ നടത്തിയ പ്രസംഗത്തില്‍ ഒട്ടേറെ മുന്നറിയിപ്പുകളുണ്ട്. ബിജെപിയെ നെഞ്ചില്‍ തറയ്ക്കുന്ന വാക്കുകളായിരന്നു മമതയുടേത്....

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് മമതാ ബാനര്‍ജി പറയുന്നു. ഇതിന് വേണ്ട വ്യാപക പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ് മമത. രാജ്യത്തെ മൊത്തം അവര്‍ ബംഗാളിലേക്ക് ക്ഷണിക്കുകയാണ്. ബംഗാളില്‍ നിന്ന് തുടങ്ങാമെന്നാണ് മമതയുടെ വാഗ്ദാനം.

നൂറ് സീറ്റ് പോലും

നൂറ് സീറ്റ് പോലും

ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ മമത, 2019ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. നൂറ് സീറ്റ് പോലും ബിജെപിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കില്ലെന്നാണ് മമതയുടെ അവകാശവാദം.

 പശ്ചിമ ബംഗാള്‍ വഴികാട്ടും

പശ്ചിമ ബംഗാള്‍ വഴികാട്ടും

പശ്ചിമ ബംഗാള്‍ നിങ്ങള്‍ക്ക് വഴി കാണിക്കുമെന്ന് പറഞ്ഞ മമത, ബിജെപിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുകയും ചെയ്തു. 1993ല്‍ 13 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ച വിക്ടോറിയ ഹൗസിന് പുറത്തായിരുന്നു മമത സംഘടിപ്പിച്ച വാര്‍ഷിക റാലിയുടെ സംഗമം.

ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ

ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ

ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഓഗസ്റ്റ് 15ന് തൃണമൂല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് മമത പറഞ്ഞു. അടുത്ത ജനുവരി 19ന് കൊല്‍ക്കത്തയില്‍ വന്‍ സമ്മേളനം പദ്ധതിയിട്ടിട്ടുണ്ട്.

സംഗമ ഭൂമിയാകും

സംഗമ ഭൂമിയാകും

ജനുവരിയിലെ സമ്മേളനം രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ ഭൂമിയാകും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിജെപി വിരുദ്ധ രാഷ്ട്രീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ശക്തമായ ഒരുക്കമാണ് മമതാ ബാനര്‍ജി നടത്തുന്നത്.

ഒരു പന്തല്‍ പോലും

ഒരു പന്തല്‍ പോലും

ഒരു പന്തല്‍ പോലും മര്യാദയ്ക്ക് നിര്‍മിക്കാന്‍ സാധിക്കാത്ത ബിജെപി എങ്ങനെയാണ് രാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന് മമത ചോദിക്കുന്നു. കഴിഞ്ഞാഴ്ച ബംഗാളിലെ മിഡ്‌നാപൂരില്‍ മോദി പങ്കെടുത്ത റാലിക്കിടെ പന്തല്‍ തകര്‍ന്ന് നൂറോളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കാര്യമാണ് മമത പരിഹാസത്തോടെ സൂചിപ്പിച്ചത്.

 ദേശീയ നേതാവാകും

ദേശീയ നേതാവാകും

മമതാ ബാനര്‍ജിയെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നോക്കിയാകും അന്തിമ തീരുമാനം. ബിജെപിക്കെതിരെ ശക്തയായ സാന്നിധ്യമായി മമത വരുമെന്നാണ് സൂചനകള്‍. സിപിഎം നേതാക്കളോട് പോലും ഐക്യപ്പെടാന്‍ മമത തയ്യാറാകുമെന്നാണ് വിവരം.

 ആരാണ് മമത ബാനര്‍ജി

ആരാണ് മമത ബാനര്‍ജി

34 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച വ്യക്തിയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി. ശക്തയായ നേതാവിനെയാണ് പ്രതിപക്ഷത്തെ നയിക്കാന്‍ ആവശ്യം. കേന്ദ്ര മന്ത്രി, എംപി, മുഖ്യമന്ത്രി എന്നീ പദവികളിലെല്ലാം ശോഭിച്ച വ്യക്തിയുമാണ്. ബിജെപിയെ നേരിടാന്‍ മമതയ്ക്ക്് സാധിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു.

 പ്രമുഖരുമായി ചര്‍ച്ച

പ്രമുഖരുമായി ചര്‍ച്ച

ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എന്നിവര്‍ ഒന്നര മാസം മുമ്പ് മമതയുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയെ നേരിടാന്‍ ശക്തമായ നീക്കങ്ങള്‍ അനിവാര്യമാണെന്ന് നേതാക്കള്‍ സമ്മതിച്ചു. എന്നാല്‍ ഒരു മുന്നണി രൂപീകരണം ഉടനുണ്ടാകില്ല. പകരം മമതയെ ദേശീയ തലത്തില്‍ മികച്ച പ്രതിഛായയുള്ള നേതാവായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമങ്ങള്‍.

 ഓരോ സംസ്ഥാനത്തും

ഓരോ സംസ്ഥാനത്തും

ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ ചേരിയുണ്ടാക്കാനാണ് മമതയും പ്രാദേശിക കക്ഷികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണയത്രെ. ബംഗാളില്‍ തൃണമൂല്‍ തന്നെ ബിജെപിയെ നേരിടും. ഉത്തര്‍ പ്രദേശില്‍ മായാവതിയുടെയും അഖിലേഷ് യാദവിന്റെയും നേതൃത്വത്തില്‍ ശ്രമം നടത്തും. കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങള്‍ കോണ്‍ഗ്രസ് നോക്കുക എന്നതാണ് ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദേശം.

അടുത്ത വര്‍ഷം ആദ്യപകുതിയില്‍

അടുത്ത വര്‍ഷം ആദ്യപകുതിയില്‍

ഒഡീഷയിലെ ബിജെഡി, തമിഴ്‌നാട്ടിലെ എഐഎഡിഎംകെ എന്നിവര്‍ ബിജെപിക്കൊപ്പം ചേരുമെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്. എഐഎഡിഎംകെ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്കൊപ്പമായിരുന്നു. അടുത്ത വര്‍ഷം ആദ്യപകുതിയിലാണ് പൊതുതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനെ സ്വന്തമായി നേരിട്ട ശേഷം പൊതുമിനിമം പരിപാടി തയ്യാറാക്കാമെന്നാണ് ഇപ്പോഴുള്ള തീരുമാനമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചന നല്‍കുന്നു.

മുതിരപ്പുഴയാറ്റില്‍ ശരീരാവശിഷ്ടം; വെട്ടിമാറ്റിയ നിലയില്‍!! ദുരൂഹത, ജസ്‌നയുടെ അച്ഛന്റെ രക്തമെടുത്തുമുതിരപ്പുഴയാറ്റില്‍ ശരീരാവശിഷ്ടം; വെട്ടിമാറ്റിയ നിലയില്‍!! ദുരൂഹത, ജസ്‌നയുടെ അച്ഛന്റെ രക്തമെടുത്തു

English summary
"Can't Even Build Pandal": At Mega Rally, Mamata Banerjee's Swipe At BJP For 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X