കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസിക്കുന്ന വീടിന്റെ വാടകക്കാശ് അടക്കാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി

Google Oneindia Malayalam News

ദില്ലി: 2,765 ചതുരശ്ര അടിയുള്ള വീടിന്റെ വാടകക്കാശ് തനിക്ക് അടക്കാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി. 53, 421 രൂപയാണ് വാടകക്കാശായി അടക്കേണ്ടത്. അരലക്ഷം രൂപ വലിയ തുകയാണെന്ന് അത് തനിക്ക് അടച്ചു തീര്‍ക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു. സുരക്ഷ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വസതിയിലാണ് പ്രിയങ്ക ഗാന്ധി താമസിക്കുന്നത്.

വാടക തുക വളരെ വലുതാണ്. തന്റെ സാമ്പത്തിക ശേഷി അനുസരിച്ച് ഇത് അടച്ചു തീര്‍ക്കാന്‍ കഴിയില്ലെന്ന് 2002 മെയ് ഏഴില്‍ സര്‍ക്കാറിനു പ്രിയങ്ക കത്തെഴുതിയിരുന്നു. ബംഗ്ലാവിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് വളരെ ചുരുങ്ങിയ സ്ഥലം മാത്രമെ താനും തന്റെ കുടുംബവും ഉപയോഗിക്കുന്നുള്ളുവെന്നാണ് പ്രിയങ്കയുടെ പക്ഷം.

Priyanka Gandhi

പഴയ തുകയായ 28,451 രൂപമാത്രമേ തരാനാകുമെന്നും വര്‍ധിപ്പിച്ച തുക തരാനാകില്ലെന്നും പ്രിയങ്ക സര്‍ക്കാരിനെ അറിയിച്ചു. പഴയ വാടക തുക മാത്രം അടക്കുന്നതുകൊണ്ട് തന്നെ 2004 വരെ 3.76 ലക്ഷം രൂപയോളം പ്രിയങ്കക്ക് കുടിശ്ശികയുണ്ടായിരുന്നു.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും സ്‌പെഷ്യല്‍ ലൈസന്‍സ് ഫീ വാങ്ങുന്നുണ്ടെന്നും സര്‍ക്കാര്‍ നയപ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്ക് വാസസ്ഥലം നല്‍കിയെതെന്നും വിവരാവകാശ രേഖ പ്രകാരം കണ്ടെത്തി. 2003ല്‍ 8,888 രൂപയായി പ്രിയങ്കയുടെ ലൈസന്‍സ് ഫീ കുറച്ചിരുനെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. 1997ലാണ് പ്രിയങ്കയെ ലോധി എസ്‌റ്റേറ്റില്‍ എസ്പിജി നിര്‍ദേശ പ്രകാരം താമസിപ്പിച്ചത്.

English summary
The late PM Rajiv Gandhi's and Congress president Sonia Gandhi's daughter Priyanka Gandhi Vadra proved to be a tough negotiator 14 years ago, getting the Vajpayee government to pare down the monthly rent to her sprawling 2,765.18 sqm house in Lutyens' Delhi from Rs 53,421 to a mere Rs 8,888. She said it was "beyond her capacity to pay the high amount".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X