ദു:ഖവെള്ളിയില്‍ ജസ്റ്റിസ് കുര്യന് ജോസഫിന് ചീഫ് ജസ്റ്റിസിന്റെ ചുട്ടമറുപടി
ദില്ലി: ദു:ഖ വെള്ളി ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വച്ചതാണ് മലയാളിയായ സുപ്രീം കോടതി ജഡ്ജി കുര്യന് ജോസഫിനെ ചൊടിപ്പിച്ചത്. ഇതില്‍ തനിക്കുള്ള എതിര്‍പ്പ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തുവിനെ കത്ത് വഴി അറിയിക്കുകയും ചെയ്തു.
എന്നാല്‍ മതപരമായ ഒരു അവധി ദിനത്തില്‍ ചീഫ് ജസ്റ്റിസുമായുടെ യോഗം വിളിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നായിരുന്നു എച്ച്എല് ദത്തുവിന്റെ നിലപാട്. അവധി ദിവസങ്ങളിലേ ഇത്തരം സമ്മേളനങ്ങള്‍ നടത്താന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കുര്യന് ജോസഫില്‍ നിന്നുള്ള പരാമര്‍ശം തന്നെ ഞെട്ടിച്ചു എന്നാണ് ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തു പറയുന്നത്. എന്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഞെട്ടിച്ച ആ പരാമര്‍ശം?
എല്ലാ അവധി ദിനങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. ഏതെങ്കിലും ഒരു അവധിയെ പ്രാധാന്യം കുറച്ച് കാണരുത്. ഹോളി ദസറ, ദീപാവലി, ഈദ് എന്ന് ദിവസങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ നടത്തുമോ- ജസ്റ്റിസ് കുര്യന് ജോസഫിന്റെ പരാമര്‍ശം ഇതായിരുന്നു.
എന്നാല്‍ ഇതിനും ചീഫ് ജസ്റ്റിസിന് മറുപടി ഉണ്ടായിരുന്നു. 95 ശതമാനം ക്രിസ്ത്യാനികളുള്ള അമേരിക്കയില്‍ പോലും ദു:ഖവെള്ളി ദിനം പ്രവൃത്തിദിനമാണെന്നായിരുന്നു അത്. വ്യക്തികള്‍ക്കല്ല സ്ഥാപനങ്ങള്‍ക്കാണ് നാം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications