കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദു:ഖവെള്ളിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന് ചീഫ് ജസ്റ്റിസിന്റെ ചുട്ടമറുപടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദു:ഖ വെള്ളി ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വച്ചതാണ് മലയാളിയായ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫിനെ ചൊടിപ്പിച്ചത്. ഇതില്‍ തനിക്കുള്ള എതിര്‍പ്പ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തുവിനെ കത്ത് വഴി അറിയിക്കുകയും ചെയ്തു.

എന്നാല്‍ മതപരമായ ഒരു അവധി ദിനത്തില്‍ ചീഫ് ജസ്റ്റിസുമായുടെ യോഗം വിളിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നായിരുന്നു എച്ച്എല്‍ ദത്തുവിന്റെ നിലപാട്. അവധി ദിവസങ്ങളിലേ ഇത്തരം സമ്മേളനങ്ങള്‍ നടത്താന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Justice Kurian Joseph

എന്നാല്‍ കുര്യന്‍ ജോസഫില്‍ നിന്നുള്ള പരാമര്‍ശം തന്നെ ഞെട്ടിച്ചു എന്നാണ് ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു പറയുന്നത്. എന്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഞെട്ടിച്ച ആ പരാമര്‍ശം?

എല്ലാ അവധി ദിനങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. ഏതെങ്കിലും ഒരു അവധിയെ പ്രാധാന്യം കുറച്ച് കാണരുത്. ഹോളി ദസറ, ദീപാവലി, ഈദ് എന്ന് ദിവസങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ നടത്തുമോ- ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പരാമര്‍ശം ഇതായിരുന്നു.

എന്നാല്‍ ഇതിനും ചീഫ് ജസ്റ്റിസിന് മറുപടി ഉണ്ടായിരുന്നു. 95 ശതമാനം ക്രിസ്ത്യാനികളുള്ള അമേരിക്കയില്‍ പോലും ദു:ഖവെള്ളി ദിനം പ്രവൃത്തിദിനമാണെന്നായിരുന്നു അത്. വ്യക്തികള്‍ക്കല്ല സ്ഥാപനങ്ങള്‍ക്കാണ് നാം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Can't work on Good Friday, SC judge says; draws CJI's rebuke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X