മമതയെ അനുനയിപ്പിക്കാൻ കോൺഗ്രസ്; ഫോണിൽ വിളിച്ച് ഖാർഗെ,ജോഡോ യാത്രയിൽ പങ്കെടുപ്പിക്കാൻ ശ്രമം
ഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുമായി ഫോണിൽ സംസാരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുരഞ്ജന സംഭാഷണം നടത്തി. കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഖാർഗെയുടെ നീക്കം. ഇരുവരും ഫോണിൽ സംസാരിച്ചെന്നും മമതയില്ലാതെ ബിജെപിയോട് പോരാടുക സാധ്യമല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
'ഖാർഗെ ഇന്ന് അവരുമായി സംസാരിച്ചു. പ്രശ്നപരിഹാരമുണ്ടാക്കാനുള്ള വഴികൾ തേടുകയാണ്. ബി ജെ പിയെ പരാജയപ്പെടുത്തുകയെന്നതാണ് മമതയുടേയും ഇന്ത്യ സഖ്യത്തിന്റേയും ലക്ഷ്യം', ജയറാം രമേശ് വ്യക്തമാക്കി. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ കുറച്ചു നേരമെങ്കിലും മമത പങ്കെടുത്താൽ അത് വലിയ സന്തോഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

'മമതയില്ലാതെ ബംഗാളിലും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലും ബി ജെ പിക്കെതിരെ പോരാടാനാവില്ല. പ്രതിപക്ഷ ബ്ലോക്കായ ഇന്ത്യയുടെ അവിഭാജ്യവും അനിവാര്യവുമായ ശക്തിയാണ് അവർ. ഇന്ത്യാ ബ്ലോക്ക് യാഥാർത്ഥ്യമാക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്,' ജയറാം രമേശ് വ്യക്തമാക്കി. സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് തൃണമൂലുമായി ചർച്ച തുടരുകയാണെന്നും മമതയുമായി നല്ല ബന്ധമാണെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ചയായിരുന്നു ബംഗാളിൽ തങ്ങൾ തനിച്ച് മത്സരിക്കുമെന്ന് മമത ബാനർജി വ്യക്തമാക്കിയത്. ബംബാളിൽ കോൺഗ്രസിന് മുന്നിൽ തങ്ങൾ ഒരു നിർദ്ദേശം വെച്ചെന്നും അവർ ഇത് അംഗീകരിക്കാൻ തയ്യാറായില്ലെന്നുമാണ് മമത പറഞ്ഞത്. സംസ്ഥാനത്ത് രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകാമെന്നാണ് മമതയുടെ നിലപാട്. എന്നാൽ മൂന്ന് സീറ്റുകളെങ്കിലും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറല്ല. ബംഗാളിൽ മൂന്ന് സീറ്റ് നൽകിയാൽ അസമിലും മേഘാലയയിലും മൂന്ന് സീറ്റ് തങ്ങൾക്ക് നൽകണമെന്ന നിർദ്ദേശവും തൃണമൂൽ ഉയർത്തി. ഇതിനെതിരെ കടുത്ത എതിർപ്പാണ് പി സി സി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി അടക്കമുള്ളവർ ഉയർത്തിയത്. ഇതാണ് മമതയെ ചൊടിപ്പിച്ചത്.
അതേസമയം രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ഇന്ന് ബംഗാളിൽ പ്രവേശിച്ചു. അസമിലെ പര്യടനത്തിന് ശേഷം കുച്ച് ബീഹാർ വഴിയാണ് യാത്ര ബംഗാളിലേക്ക് കടന്നത്. സംസ്ഥാനത്ത് 8 ജില്ലകളിലൂടെയാണ് യാത്ര. യാത്രയിൽ മമത പങ്കെടുത്താൽ തങ്ങൾ വിട്ടുനിൽക്കുമെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ട്.
-
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications