കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ പിറന്നാള്‍ സര്‍പ്രൈസ് കാത്തിരുന്ന അമ്മയെ തേടിയെത്തിയത് വിയോഗ വാര്‍ത്ത; ഞെട്ടല്‍

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും തെന്നിമാറിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ ആദ്യം പുറത്ത് വന്നത് ക്യാപ്റ്റനായ ദീപക് സാഠേയുടെ മരണവാര്‍ത്തയായിരുന്നു. അത് എല്ലാവരേയും വല്ലാതെ വേദനിപ്പിച്ചു.മുപ്പതിലധികം വര്‍ഷത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റന്‍ സാഠേ. ഇന്ന് ദീപക് സാഠേയുടെ അമ്മയുടെ പിറന്നാളാണ്. നീല സാഠേയുടെ 83 ാം പിറന്നാള്‍.

'കരിപ്പൂരില്‍ സന്ദര്‍ശനവും 10 ലക്ഷവും; പെട്ടിമുടിയോട് നീതി കേട്', പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം'കരിപ്പൂരില്‍ സന്ദര്‍ശനവും 10 ലക്ഷവും; പെട്ടിമുടിയോട് നീതി കേട്', പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം

പിറന്നാള്‍

പിറന്നാള്‍

പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ അടുത്തേക്ക് ഒരു സര്‍പ്രൈസ് വരവ് പ്ലാന്‍ ചെയ്തിരുന്നു ദീപക് സാഠെ. പക്ഷെ എത്തിയത് മകന്റെ മരണ വാര്‍ത്തയായിരുന്നു. ക്യാപ്‌നറ്റന്റെ മരണവാര്‍ത്ത ഇന്നലെ തന്നെ ബന്ധുക്കള്‍ അറിഞ്ഞിരുന്നുവെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് മാതാപിതാക്കളെ അറിയിച്ചത്.

നീല സാഠേ

എന്തിനാണ് ഞങ്ങളുടെ രണ്ട് മക്കളേയും ദൈവം കൊണ്ട് പോയത് എന്നായിരുന്നു നീല സാഠേ ആദ്യം ചോദിച്ചത്. മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ കേണല്‍ വസന്ത് മൗനത്തിലാണ്. ആരോടും ഒന്നും സംസാരിച്ചിട്ടില്ല.

ഫോണിലൂടെ ബന്ധപ്പെടും

ഫോണിലൂടെ ബന്ധപ്പെടും

മാര്‍ച്ച് മാസത്തിലാണ് ദീപക് സാഠേ അവസാനമായി മാതാപിതാക്കളെ കാണാനെത്തുന്നത്. പക്ഷെഎന്നും ഫോണിലൂടെ ബന്ധപ്പെടും. കോവിഡ് കാലമായതിനാല്‍ തന്നെ കരുതല്‍ വേണമെന്നും പുറത്തേക്കൊന്നും ഇറങ്ങരുതെന്നും മകന്‍ എപ്പോഴും ഓര്‍മ്മിക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു.

വ്യോമയാന വിദഗ്ധര്‍

വ്യോമയാന വിദഗ്ധര്‍

ദീപക് സാഠേ സ്‌നേഹനിധിയായിരുന്നുവെന്നും മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും ഓടിയെത്താറുണ്ടെന്നും അധ്യാപകര്‍ എന്നും അവനെ അഭിനന്ദിച്ചിരുന്നുവെന്നും നീല സാഠേ ഓര്‍ത്തെടുക്കുന്നു. ദീപക് സാഠേയുടെ അതിവിദഗ്ധനായ പൈലറ്റിന്റെ ഇടപെടലൊന്ന് മാത്രമാണ് വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

ഗോള്‍ഡ് മെഡല്‍

ഗോള്‍ഡ് മെഡല്‍

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്‌സില്‍ പ്രസിഡണ്ടിന്റെ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു സാഠേ. പിന്നീട് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 127 ാം കോഴ്‌സില്‍ സ്വോര്‍ഡ് ഓഫ് ഓര്‍ണറോടെ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കിയാണ് 1981 ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ദീപക് വസന്ത് സാഠേ കമ്മീഷന്‍ ചെയ്യപ്പെടുന്നത്.

അപകട വാര്‍ത്ത

അപകട വാര്‍ത്ത

ദീര്‍ഘകാലം വിവിധ വിമാനങ്ങള്‍ പറത്തി പരിചയമുള്ള സാഠേ ഇതിന് മുമ്പും പല തവണ ഇതിനേക്കാള്‍ മോശം കാലാവസ്ഥയില്‍ വിമാനം ലാന്‍ഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തെ അടുത്തറിയാവുന്ന പലര്‍ക്കും ഈ അപകട വാര്‍ത്തയും അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയും അവിശ്വസനീയമായിരുന്നു.

English summary
Captain deepak vasant sathe's mother nila sathe bairthday today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X