കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നാവികന്‍ സുനില്‍ ജെയിംസ് ജയില്‍ മോചിതനായി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പശ്ചിമാഫ്രിക്കയിലെ ടോംഗോയിലെ ജയിലില്‍ അടക്കപ്പെട്ട നാവികര്‍ മോചിതരായി . മലയളിയായ ക്യാപ്റ്റന്‍ സുനില്‍ ജെയിംസ്, വിജയന്‍ എന്നിവരെയാണ് വിട്ടയക്കുന്നത്.

2013 ജൂലായ് മാസത്തിലാണ് എംവി ഓഷ്യന്‍ സെഞ്ചൂറിയന്‍ എന്ന കപ്പലിന്റെ ക്യാപ്റ്റനായ സുനില്‍ ജെയിംസിനേയും മറ്റ് നാവികരേയും ടോംഗോ പോലീസ് അറസ്റ്റ് ചെയ്തത്. കടല്‍ കൊള്ളക്കാരുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യാനായി ടോംഗോ തീരത്ത് കപ്പല്‍ അടുപ്പിച്ചപ്പോഴായിരുന്നു അറസ്റ്റ്. സുനില്‍ ജെയിംസും സംഘവും കൊള്ളക്കാരെ സഹായിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ് നടന്നത്.

Sunil James

യഥാര്‍ത്ഥത്തില്‍ സുനിലിന്റെ കപ്പല്‍ കടല്‍ കൊള്ളക്കാര്‍ കൊള്ളയടിച്ചിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷം ആയിരുന്നു വിവരം അറിയിക്കാന്‍ ഇവര്‍ കപ്പല്‍ ടോംഗോ തീരത്ത് അടുപ്പിച്ചത്. എന്നാല്‍ നാവികരുടെ വാക്കുകള്‍ വിശ്വസിക്കാതെ അധികൃതര്‍ സുനില്‍ അടക്കമുള്ള 38 നാവികരെ തടവിലിടുകയായിരുന്നു.

ഇതിനിടെ സുനില്‍ ജെയിംസിന്റെ 11 മാസം പ്രായമുള്ള മകന്‍ മരിച്ചു. സുനിലിന്റെ വരവിനായി മൃതദേഹം മുംബൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയാണ് സുനില്‍ ജെയിംസ്.ഡിസംബര്‍ 19 ന് വൈകീട്ടോടെ സുനിലും വിജയനും ഇന്ത്യയിലേക്ക് തിരിക്കും എന്നാണ് വിവരം.

English summary
Ministry of External Affairs informed in Wednesday that Captain Sunil James, who was serving imprisonment in Togo in West Africa, has been released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X