കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദി നവേദിന്റെ പാക്കിസ്ഥാനിലെ വീടിന്റെ ചിത്രം പുറത്ത്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാശ്മീരിലെ ഉധംപൂരില്‍ നിന്നും സൈന്യത്തിന്റെ പിടിയിലായ തീവ്രവാദി മുഹമ്മദ് നവേദിന്റെ വീടിന്റെ ചിത്രം ദേശീയ മാധ്യമം പുറത്തുവിട്ടു. നവേദ് തങ്ങളുടെ പൗരനല്ലെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് തെളിവുകള്‍ സഹിതം ചിത്രം പുറത്തുവന്നിരിക്കുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ റഫീഖ് കോളനി, സ്ട്രീറ്റ് നമ്പര്‍ മൂന്നിലാണ് മുഹമ്മദ് യാക്കൂബും നവേദ് അടക്കമുള്ള അദ്ദേഹത്തിന്റെ രണ്ടുമക്കളും താമസിച്ചവന്നത്.

എങ്ങിനെയാണ് ഇത്രയും ചെറുപ്പത്തില്‍ നവേദ് തീവ്രവാദി ആയതെന്ന് അയല്‍വാസികള്‍ക്ക് അറിയില്ല. പൊതുവെ അത്ര തിരക്കില്ലാത്ത തെരുവിലെ ഇടുങ്ങിയ ഒരു വീടാണ് നവേദിന്റേത്. തൊഴിലില്ലാത്ത ചെറുപ്പാരെ ബ്രെയിന്‍വാഷ് ചെയ്ത് തീവ്രവാദി സംഘങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ്. നവേദിനെ അയല്‍ക്കാരെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു.

terrorist

മുഹമ്മദ് യാക്കൂബും നവേദ് തന്റെ മകനാണ് പറഞ്ഞിരുന്നു. ലഷ്‌കര്‍ തീവ്രവാദികളും സര്‍ക്കാരും തങ്ങളെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവര്‍ തങ്ങളെയും കൊലപ്പെടുത്താന്‍ സാധ്യതിയുണ്ടെന്നും ഇദ്ദേഹം ഇന്ത്യയിലെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ഇരുപത്തിരണ്ടുകാരനായ നവേദിനെ ലഷ്‌കര്‍ ഇ തോയ്ബ പാക്കിസ്ഥാനിലെ ക്യാമ്പില്‍ വെച്ചാണ് പരിശീലിപ്പിച്ചത്.

പാക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകളിലൊന്നിലായിരുന്നു നവേദിന്റെ പരിശീലനം. ഉധംപൂര്‍ ആക്രമണത്തിന് രണ്ടുമാസം മുന്‍പ് തന്നെ ഇയാള്‍ ഇന്ത്യയില്‍ എത്തിയിരുന്നതായാണ് വിവരം. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിന്തുണയും ഇന്ത്യയിലേക്ക് കടന്ന തീവ്രവാദികള്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്.

English summary
Captured terrorist resident of Faisalabad in Pakistan, Captured terrorist resident pic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X