കര്‍ണാടകത്തില്‍ വാഹനാപകടം; മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ബെംഗളൂരു: ബെംഗളൂരു-മൈസുരു ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മരിച്ച നാല് പേരും എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.
കര്‍ണാകടത്തിലെ രാമനഗരയില്‍ ഒക്ടോബര്‍ 6 ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെ ആയിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജോയിദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. നാല് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.
മരിച്ച വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. മറ്റ് രണ്ട് പേര്‍ തമിഴ് നാട്ടിലെ വെല്ലൂര്‍ വിഐടി യൂണിവേഴ്‌സിറ്റിയിലേയും. ട്രക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.












Click it and Unblock the Notifications