ഹൈവേയിൽ വെച്ച് കാറും രണ്ടുകോടിയും തട്ടിയെടുത്തു; 6 മലയാളികൾ അറസ്റ്റിൽ

ഈറോഡ്: ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത സംഭവത്തിൽ മലയാളികൾ അറസ്റ്റിൽ. ഈറോഡ് പോലീസാണ് ആറ് പേരെ കസ്റ്റഡിയിൽ എടുത്തത്.ജയന്‍ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്‌മാന്‍ (37), എ. സന്തോഷ് (വിപുല്‍-31), എ. മുജീബ് റഹ്‌മാന്‍ (45) എന്നിവരെയാണ് അറസ്റ്റിലായത്. മറ്റൊരു കവർച്ചയ്ക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.
ഈ മാസം 21 നായിരുന്നു ഇവർ നെല്ലൂർ സ്വദേശിയായ വികാസ് എന്ന യുവാവിന്റെ വാഹനം പ്രതികൾ തട്ടിയെടത്തത്. കോയമ്പത്തൂരിലേക്കുവരുമ്പോള്‍ ദേശീയപാതയില്‍ ഭവാനിക്കുസമീപം മറ്റൊരു കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം വികാസിന്റെ വാഹനത്തെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പണവുമായി ക
ടന്ന് കളഞ്ഞു. വാഹനം ഉപേക്ഷിച്ചായിരുന്നു പ്രതികൾ രക്ഷപ്പെട്ടത്. ഉടൻ തന്നെ വികാസ് പോലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ സിത്തോട് ഭാഗത്ത് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ കുടുങ്ങിയത്. പരിശോധനയിൽ വണ്ടിയിൽ നിന്നും മാരകായുധങ്ങളും 20,000 രൂപയും കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളെ പോലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications