Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിലെ ബിഷ്ണുപൂരില്‍ സ്‌ഫോടനം; 3 പേര്‍ക്ക് പരിക്ക്, സര്‍വകക്ഷി യോഗം വിളിച്ച് അമിത് ഷാ

ഗുവാഹത്തി: മണിപ്പൂരില്‍ സ്‌ഫോടനം. ബുധനാഴ്ച്ച വൈകീട്ടോടെ കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് കലാപം പിടിമുറുകുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ബിഷ്ണുപൂരിലെ ക്വാക്ടയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. വൈകീട്ട് ഏഴര മണിയോടെയാണ് സ്‌ഫോടനം നടന്നത്.

മണിപ്പൂരിലെ കലാപം രൂക്ഷമായി ബാധിച്ച മേഖലാണ് ബിഷ്ണുപൂര്‍. ഒരു സ്‌കോര്‍പ്പിയോ കാറാണിത്. ഡ്രൈവര്‍ ഇതില്‍ ഇറങ്ങി പോകുന്നത് കണ്ടവരുണ്ട്. കാറില്‍ മറ്റ് യാത്രക്കാരൊന്നുമുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം മേഖലയില്‍ കൂടുതല്‍ സുരക്ഷാ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.അതേസമയം പരിക്കേറ്റവരെ ബിഷ്ണുപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

manipur-violence

ഇതിനിടെ പശ്ചിമ ഇംഫാലില്‍ കലാപകാരികള്‍ ഉപയോഗിച്ചിരുന്ന ഒരു ബങ്കര്‍ സുരക്ഷാ സേനകള്‍ പിടിച്ചെടുത്തു. ഇവിടെ നിന്ന് കലാപകാരികളെയും തുരത്തിയോടിച്ചു. ഇംഫാല്‍ ഈസ്റ്റിലും, ഇംഫാല്‍ വെസ്റ്റിലും, രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ആര്‍ക്കും പരിക്കേറ്റിട്ടുമില്ല. സൈന്യവും, മണിപ്പൂര്‍ പോലീസും ചേര്‍ന്നാണ് സംയുക്ത ഓപ്പറേഷന്‍ നടത്തുന്നത്. മണിപ്പൂരില്‍ വിവിധയിടങ്ങളില്‍ ഇവര്‍ സൈനിക ഓപ്പറേഷനുകള്‍ നടത്തി.

സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഞായറാഴ്ച്ച വരെ നീട്ടിയിരിക്കുകയാണ്. ഇതിനിടെ മണിപ്പൂരിലെ ഒന്‍പത് ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിരേന്‍ സിംഗ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായതായി ഇവര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ കുറിച്ച് നല്ല അഭിപ്രായമില്ല. അവര്‍ അവിശ്വാസത്തോടെയാണ് സംസ്ഥാന സര്‍ക്കാരിനെ കാണുന്നതെന്നും എംഎല്‍എമാര്‍ പറഞ്ഞു.

ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കത്തയച്ച ഒന്‍പത് എംഎല്‍എമാരും മെയ്തി സമുദായത്തില്‍ നിന്നുള്ളവരാണ്.കുകി-മെയ്തി എംഎല്‍എമാര്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാനായി ഒരു യോഗം ചേരണമെന്ന് എംഎല്‍എമാര്‍ നിര്‍ദേശിച്ചു. സൈന്യത്തെ സംസ്ഥാനമൊട്ടാകെ വിന്യസിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രത്യേക ഭരണകൂടം വേണമെന്ന ആവശ്യത്തെ ഒരു കാരണവശാലും അംഗീകരിക്കരുതെന്നും എംഎല്‍എമാര്‍ പറയുന്നു. അതേസമയം മണിപ്പൂര്‍ ബിജെപിയില്‍ കടുത്ത എതിര്‍പ്പ് ബിരേന്‍ സിംഗിനെതിരെ ആരംഭിച്ചിരിക്കുകയാണ്. പല നേതാക്കളും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയിലാണ്. നേരത്തെ മെയ്തി സമുദായത്തിലെ 28 ബിജെപി എംഎല്‍എമാര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയും, ധനമന്ത്രി നിര്‍മല സീതാരാമനെയും കണ്ടിരുന്നു. കേന്ദ്ര മന്ത്രിമാരെ കണ്ട 28 എംഎല്‍എമാരും ബിരേന്‍ സിംഗിന്റെ വിശ്വസ്തരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+