ദസറ ആഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് മരണം; രണ്ട് പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: ചത്തീസ്ഗഢില്‍ ദസറ ആഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. ദുര്‍ഗ ദേവിയുടെ പ്രതിമ നിമജ്ജനം ചെയ്യാന്‍ കൊണ്ടുപോകുന്നവരുടെ ഇടയിലേക്കാണ് കാര്‍ പാഞ്ഞ് കയറിയത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട് ജഷ്പൂര്‍ പതല്‍ഗോണിലെ ഗൗരവ് അഗര്‍വാള്‍ (21) ആണ് മരിച്ചത്. പരിക്കേറ്റവര്‍ പതല്‍ഗോണ്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ജെയിംസ് മിന്‍ജ് പറഞ്ഞു. മധ്യപ്രദേശ് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മെറൂണ്‍ കളര്‍ മഹീന്ദ്ര എക്‌സൈലോ കാറാണ് ആള്‍ക്കാരുടെ ഇടയിലേക്ക് ഓടിച്ച് കയറിയത്.

രോഷാകുലരായ നാട്ടുകാര്‍ കാര്‍ തല്ലിതകര്‍ക്കുകയും കാറിന് തീയിടുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ബബ്്‌ലു വിശ്വകര്‍മ്മ(21), ശിശുപാല്‍ സാഹു(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് സിലിഗുരി ജില്ലയിലുള്ളവരാണിവര്‍. ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ സംഭവത്തില്‍ അദ്ദേഹത്തിന്റെ ദുഖം രേഖപ്പെടുത്തി. ജഷ്പൂര്‍ സംഭവം വിഷമിപ്പിക്കുന്നതും ഹൃദയം തകര്‍ക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ പോലും വിടില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും എത്രയും വേഗം ജഷ്പൂര്‍ പൊലീസ് സൂപ്രണ്ടിനെ നീക്കം ചെയ്യണമെന്നും ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ലഖിംപൂരിലും സമാന സംഭവം അരങ്ങേറിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തനുമുള്‍പ്പെടെ എട്ട് പേര്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Recommended Video
നീണ്ട പ്രതിഷേധത്തിനൊടുവിലാണ് അജയ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. എഫ്‌ഐആറില്‍ പേര് ചേര്‍ത്തിട്ടും ഏഴ് ദിവസം അദ്ദേഹം സ്വതന്ത്രനായി നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പ്രാദേശിക കോടതി തള്ളിയിരുന്നു. അക്രമം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള അച്ഛന്റെ ഗ്രാമത്തിലായിരുന്നു താനെന്നാണ് ആശിഷ് മിശ്ര പറഞ്ഞത്.












Click it and Unblock the Notifications