കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പത്താന്‍കോട്? ആയുധധാരികള്‍ കാര്‍ തട്ടിയെടുത്തു: രാജ്യത്ത് സുരക്ഷ ശക്തമാക്കി, ഇനി ലക്ഷ്യം?

  • By Siniya
Google Oneindia Malayalam News

പത്താന്‍കോട്: ആയുധ ധാരികളായ മൂന്നുപേര്‍ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ രാജ്യത്ത് പരിഭ്രാന്തി പരത്തി. ഇതേ തുടര്‍ന്ന് പത്താന്‍കോടും മറ്റും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ജനുവരിയിലാണ് സമാനമായ രീതിയില്‍ കാര്‍ തട്ടിയെടുത്ത് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ വ്യോമസേനാ കേന്ദ്രം ആക്രമിച്ചത്.

ഇതേ സമയം വ്യാമസേനാ കേന്ദ്രം ആക്രമിച്ച ഭീകരരുടെ പക്കലില്‍ നിന്നും മാര്‍ച്ച് 29 ലഭിച്ച കുറിപ്പ് ലഭിച്ചിരുന്നു. പത്താന്‍കോട്- ജമ്മു ഹൈവേയില്‍ ലിഫ്റ്റ് ചോദിച്ച് കാര്‍ തടഞ്ഞ് സംഘം കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് വാഹന ഉടമ പോലീസില്‍ പറഞ്ഞു. സുജന്‍പൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

pathankot-attack

ഇതേ സമയം വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക് പോയിന്റുകള്‍ തുറന്ന് വാഹന പരിശോധനകള്‍ നടത്തുന്നുണ്ട്. വാഹനം തട്ടിയെടുത്ത മൂന്നുപേരില്‍ രണ്ടുപേര്‍ സിഖുകാരാണെന്ന് കാറുടമ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കഴിഞ്ഞ ജനുവരില്‍ പഞ്ഞാബ് അതിര്‍ത്തിയില്‍ എസ് പിയുടെ ഔദ്യോഗിക വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തില്‍ ഭീകരര്‍ കേന്ദ്രത്തില്‍ കടന്ന് ആക്രമണം നടത്തുകയായിരുന്നു. ആറുമണിക്കൂറിലേറെ നീണ്ട വെടിവെപ്പില്‍ നാലു ഭീകരര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
car was snatched at gunpoint by three youths near Sujanpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X