കശ്മീരില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം
ലണ്ടന്‍: കശ്മീര്‍ മുസ്ലീങ്ങളോട് ഇന്ത്യക്കെതിരെ ജിഹാദ് നടത്താന്‍ അല്‍ഖ്വയ്ദയുടെ ആഹ്വാനം. സിറിയയിലേയും ഇറാഖിലേയും സഹോദരന്‍മാരെപ്പോലെ, ഇന്ത്യക്കെതിരേയും രക്തരൂക്ഷിത ജിഹാദ് നടത്തണം എന്നാണ് ആഹ്വാനം. ഇതിന്റെ വീഡിയോ പുറത്ത് വന്നു.
അല്‍ഖ്വയ്ദയുടെ പാക് നേതാവ് മൗലാന അസിം ഉമര്‍ ആണ് വീഡിയോയിലൂടെ ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ആദ്യമായാണ് അല്‍ഖ്വൈദ ഇത്തരം പ്രകോപനപരമായ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

യുദ്ധം തുടരുന്നു, കശ്മീരിലെ മുസ്ലീങ്ങളെപ്പറ്റി ഒരു പ്രസ്താവന എന്ന പേരിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. കശ്മീരിനെ സ്വതന്ത്രമാക്കാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു സംഘം ജിഹാദികള്‍ വരുന്നു എന്ന വാഗ്ദാനവും നല്‍കുന്നുണ്ട്.
നിയന്ത്രണ രേഖക്ക് അപ്പുറവും ഇപ്പുറവും ഉള്ള മുസ്ലീങ്ങളെ ഒരേപോലെയാണ് അല്‍ഖ്വയ്ദയുടെ ആഹ്വാനത്തില്‍ അഭിസംബോധന ചെയ്യുന്നത്. കശ്മീര്‍ മുസ്ലീങ്ങളോട് ആഗോള ജിഹാദിന്റെ ഭാഗമാകണം എന്നും ആഹ്വാനം ചെയ്യുന്നുണ്ട് .
ഇന്ത്യയുടെ സുരക്ഷക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് അല്‍ഖ്വയ്ദയുടെ ആഹ്വാനം. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമാണ് അല്‍ഖ്വയ്ദ ഇത്തരം ഒരു നീക്കം നടത്തുന്നുത് എന്നതും ശ്രദ്ധേയമാണ് .












Click it and Unblock the Notifications