Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ വാഗ്ദാനക്കാരെ കരുതിയിരിക്കുക, മധ്യപ്രദേശില്‍ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ വാഗ്ദാനക്കാരെ കരുതിയിരിക്കണമെന്ന് ജനങ്ങള്‍ക്ക് അദ്ദേഹം മുന്നിയിപ്പ് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നവരല്ല. സ്വന്തമായി ഒരു വാഗ്ദാനം നല്‍കാത്തവരാണ്, ഇപ്പോള്‍ നിങ്ങള്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും, പദ്ധതികളും നല്‍കി മുന്നോട്ട് വരുന്നത്.

ഇത്തരക്കാരെ നിങ്ങള്‍ സൂക്ഷിക്കണം. അവരുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്നും മോദി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ ഷാദോളില്‍ ഒരു പൊതു പരിപാടിക്ക് എത്തിയപ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം.കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും കുടുംബാധിപത്യ രാഷ്ട്രീയത്തെ ജനങ്ങള്‍ മനസ്സിലാക്കണം. അത്തരക്കാരെ സൂക്ഷിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.

pm-modi

ഒരു കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കും മോദി തുടക്കമിട്ടു. അഞ്ച് ലക്ഷം വരെയുള്ള സൗജന്യ ചികിത്സയ്ക്കുള്ള ഉറപ്പാണ് ഈ കാര്‍ഡ്. ഈ വാഗ്ദാനം വെറും വാഗ്ദാനമല്ല, മോദിയുടെ വാഗ്ദാനമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ബിജെപി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി പ്രഖ്യാപിക്കുന്നു. മോദി അത് നല്‍കും. ഇത് ബിജെപി സര്‍ക്കാരും മോദിയും ചേര്‍ന്നാണ് നല്‍കുന്നത്. എന്നാല്‍ രാജ്യത്ത് ഇതിന് മുമ്പ് ഇക്കാര്യം ഒരിക്കലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം യാതൊരു കാര്യത്തിലും ഉറപ്പില്ലാത്തവരാണ്. അഴിമതി രഹിത ഭരണം നല്‍കുമെന്ന ഉറപ്പ് പോലും അവര്‍ക്ക് നല്‍കാനാവില്ല. പട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഒന്നിച്ചവരുടെ കാര്യം രസകരമാണ്. നേരത്തെ പരസ്പരം ശപിച്ചിരുന്നവരാണ് ഇപ്പോള്‍ ഒന്നായിരിക്കുന്നതെന്നും മോദി പരിഹസിച്ചു.

അതേസമം മധ്യപ്രദേശില്‍ നാഷണല്‍ സിക്കിള്‍ സെല്‍ അനീമിയ ഇറാഡിക്കേഷന്‍ മിഷന്‍ 2047നും മോദി തുടക്കമിട്ടു. കര്‍ഷകര്‍ക്ക് ഞങ്ങള്‍ വാഗ്ദാനം ചെയ്തത് പോലെ വര്‍ഷം 50000 രൂപ ലഭിക്കുന്നുണ്ട്. ഇതെല്ലാം കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഉള്ളത് കൊണ്ട് സംഭവിക്കുന്നതാണ്. തന്റെ സര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിച്ചുവെന്നും മോദി അവകാശപ്പെട്ടു.

ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് 15 ലക്ഷം കോടി രൂപയാണ് താങ്ങുവിലയായി കര്‍ഷകര്‍ക്ക് നല്‍കിയത്. ശരാശരി 6.5 ലക്ഷം കോടിയാണ് കൃഷിക്കും, കര്‍ഷകര്‍ക്കുമായി സര്‍ക്കാര്‍ ചെലവാക്കുന്നത്. എല്ലാ കര്‍ഷകര്‍ക്കും വര്‍ഷം 50000 രൂപ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത് മോദിയുടെ ഉറപ്പാണ്.

ഇന്ന് രാജ്യത്ത് 270 രൂപയ്ക്കാണ് യൂറിയ നിങ്ങള്‍ക്ക് ലഭിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ ഇതിന്റെ വില നോക്കൂ. ബംഗ്ലാദേശില്‍ 720, പാകിസ്താനില്‍ 800, ചൈനയില്‍ 2100, അമേരിക്കയില്‍ 3000 എന്നിങ്ങനെയാണ് വളത്തിനായി നല്‍കേണ്ടത്. ഇതാണ് ഞങ്ങളുടെ വാഗ്ദാനം. വളത്തിന്റെ സബ്‌സിഡിയുടെ കാര്യത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തില്‍ 10 ലക്ഷം കോടിയാണ് ചെലവിട്ടതെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+