സെല്‍ഫി വിത്ത് ഡോട്ടറിനെരെ കവിത കൃഷ്ണന്‍ രംഗത്ത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവച്ച സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ആശയത്തിനെതിരെ കവിതാ കൃഷ്ണന്‍ രംഗത്ത്. പെണ്‍മക്കളെ വേട്ടയാടിയ ചരിത്രമുളള ആളാണ് പ്രധാനമന്ത്രി അതിനാല്‍ മകളോടൊപ്പമുളള സെല്‍ഫി ഷെയര്‍ ചെയ്യരുതെന്നുമാണ് കവിത തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍ അസോസിയേഷന്‍ സെക്രട്ടറി കൂടിയായ കവിതാ കൃഷ്ണന്റെ ട്വീറ്റ് കടുത്ത വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.

ട്വിറ്ററിലും കവിതയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അന്ധമായ മോഡിവിരോധമാണ് കവിതയുടെ ട്വീറ്റ്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പോരാടുന്നയാള്‍ എന്ന് പറയുന്ന കവിത ഇത്രയും തരംതാണതെന്നും ട്വീറ്റുകളില്‍ പറയുന്നു
Careful before sharing #SelfieWithDaughter with #LameDuckPM. He has a record of stalking daughters.
— Kavita Krishnan (@kavita_krishnan) June 28, 2015 മന്‍ കീ ബാത്ത് പരിപാടിയില്‍ വച്ചായിരുന്നു മോഡി സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ആശയം പങ്കുവച്ചത്. എന്നാല്‍ സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ആശയത്തിന് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .












Click it and Unblock the Notifications