കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസരം മുതലാക്കി ബിജെപി; കുമരസ്വാമി രാജിവയ്ക്കണമെന്ന് യെദ്യൂരപ്പ... വിമതര്‍ ബിജെപിയ്‌ക്കൊപ്പമെന്ന്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണം പിടിച്ചെടുക്കും എന്ന് ഉറപ്പിച്ചാണ് ബിജെപിയുടെ ഓരോ നീക്കങ്ങളും. ഏറ്റവും ഒടുവില്‍ രാജി പിന്‍വലിച്ച എംടിബി നാഗരാജിനെ മുംബൈയില്‍ എത്തിക്കാനും ബിജെപിയ്ക്ക് സാധിച്ചു.

കര്‍ണാടകത്തില്‍ കൊടുംചതി; ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... എംടിബി കാലുമാറി, മുംബൈയിലേക്ക് മുങ്ങികര്‍ണാടകത്തില്‍ കൊടുംചതി; ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... എംടിബി കാലുമാറി, മുംബൈയിലേക്ക് മുങ്ങി

ഇപ്പോള്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 15 വിമതര്‍ തങ്ങള്‍ക്കൊപ്പമാണ്. രണ്ട് സ്വതന്ത്രരും തങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ വ്യക്തമാക്കിയിരിക്കുന്നത്.

224 അംഗ കര്‍ണാടക നിയമസഭയില്‍ ബിജെപിയ്ക്ക് മാത്രം 105 അംഗങ്ങളുണ്ട്. നിലവിലെ സ്ഥിതിയില്‍ ഭരണം നിലനിര്‍ത്തുക കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അപ്രാപ്യമായിരിക്കും .

കോണ്‍ഗ്രസിന് ക്ഷീണം

കോണ്‍ഗ്രസിന് ക്ഷീണം

എംടിബി നാഗരാജ് രാജി പിന്‍വലിക്കും എന്ന പ്രഖ്യാപനം ആയിരുന്നു കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ രാജി പിന്‍വലിച്ചില്ലെന്ന് മാത്രമല്ല, നാഗരാജ് ബിജെപി നേതാവിനൊപ്പം മുംബൈയിലേക്ക് പോവുക കൂടി ചെയ്തതോടെ കോണ്‍ഗ്രസിന്റെ പരാജയം പൂര്‍ണമായിരിക്കുകയാണ്.

രാജിവയ്ക്കണം

രാജിവയ്ക്കണം

ഇപ്പോഴത്തെ സാഹചര്യത്തില്‍ കുമാരസ്വാമി രാജിവയ്ക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തിങ്കളാഴ്ച നിയമസഭ ചേരുമ്പോള്‍ ഇക്കാര്യം ശക്തമായി ബിജെപി ഉന്നയിക്കും.

വിശ്വാസ വോട്ട് നടക്കുമോ

വിശ്വാസ വോട്ട് നടക്കുമോ

കുമാരസ്വാമി സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഇതിനെ ബിജെപി തുടക്കത്തില്‍ എതിര്‍ത്തെങ്കിലും, പിന്നീട് തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിങ്കളാഴ്ച കുമാരസ്വാമി വിശ്വാസ വോട്ട് തേടുമോ എന്നാണ് അറിയേണ്ടത്.

17 പേര്‍ കാല് മാറി

17 പേര്‍ കാല് മാറി

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 15 എംഎല്‍എമാര്‍ ആണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇതില്‍ 13 പേര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ ആണ്. രണ്ട് സ്വതന്ത്രും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ സഖ്യത്തിന്റെ ഭാഗമായ 17 പേരാണ് ബിജെപി പക്ഷത്തേക്ക് ചാഞ്ഞിട്ടുള്ളത്.

അയോഗ്യത കല്‍പിച്ചാല്‍

അയോഗ്യത കല്‍പിച്ചാല്‍

സ്പീക്കറുടെ പ്രത്യേക അധികാരങ്ങള്‍ മാത്രമാണ് ഇനി കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുകയും വിമതര്‍ അതില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്താല്‍ 15 പേരേയും അയോഗ്യരാക്കാം. അങ്ങനെ വന്നാല്‍ അവര്‍ക്ക് ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും വരും.

രണ്ടും കല്‍പിച്ച് ബിജെപി

രണ്ടും കല്‍പിച്ച് ബിജെപി

വിമത എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ പോലും ബിജെപിയ്ക്ക് ഭയക്കേണ്ടതില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 224 അംഗ സഭയില്‍ ഇപ്പോള്‍ തന്നെ 105 പേരുണ്ട്. രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടി ആകുമ്പോള്‍ 107 ആകും. 15 എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ സഭയിലെ അംഗസംഖ്യ 209 ആകും. അപ്പോള്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാവുകയും ചെയ്യും.

English summary
Karnataka Crisis: Yeddyurappa asks Kumaraswamy to resign immediately
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X