കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കല്‍പിച്ച് യെദ്യൂരപ്പ; വിമത എംഎല്‍എമാരുടെ ഭാവി തുലാസില്‍... കോണ്‍ഗ്രസ്സിനെ കടുംവെട്ട് വെട്ടാൻ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ നിര്‍ണായക ദിനമായി മാറുകയാണ് ജൂലായ് 15. ചൊവ്വാഴ്ചയാണ് സുപ്രീം കോടതി എംഎല്‍എമാരുടെ ഹര്‍ജിയും സ്പീക്കറുടെ റിപ്പോര്‍ട്ടും പരിഗണിക്കുന്നത്. എന്നാല്‍ വിധാന്‍ സൗധയില്‍ തിങ്കളാഴ്ച നടക്കുന്ന കാര്യങ്ങള്‍ നിര്‍ണായകമാകും.

കര്‍ണാടകത്തില്‍ കൊടുംചതി; ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... എംടിബി കാലുമാറി, മുംബൈയിലേക്ക് മുങ്ങികര്‍ണാടകത്തില്‍ കൊടുംചതി; ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... എംടിബി കാലുമാറി, മുംബൈയിലേക്ക് മുങ്ങി

വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് എച്ച്ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം സഭ ചേര്‍ന്നപ്പോള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് തിങ്കളാഴ്ച തന്നെ ആവട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്.

അവിശ്വാസ പ്രമേയത്തിന് അനുമതി തേടി ബിഎസ് യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും സ്പീക്കറെ കണ്ടു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. പ്രമേയത്തിന് അനുമതി നല്‍കിയാലും ഇല്ലെങ്കിലും സ്പീക്കറുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയാണ് സഭ ചേരും മുമ്പ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ സ്പീക്കര്‍ രമേശ് കുമാറിനെ കണ്ടത്. കുമാരസ്വാമി സര്‍ക്കാര്‍ തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ട് തേടണം എന്നതാണ് ഇവരുടെ ആവശ്യം. സ്പീക്കര്‍ ഇതില്‍ എന്ത് നിലപാടെടുക്കും എന്നതാണ് നിര്‍ണായകം.

 വിധിവരും മുമ്പേ

വിധിവരും മുമ്പേ

ജൂലായ് 16 വരെ എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തല്‍സ്ഥിതി തുടരട്ടേ എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അതിന് മുമ്പ് വിശ്വാസ വോട്ട് തേടുകയോ, പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയോ ചെയ്താല്‍ അതിന് നിയമസാധുതയുണ്ടാകുമോ എന്നതും ചര്‍ച്ചാ വിഷയം ആണ്.

ആത്മവിശ്വാസത്തോടെ ബിജെപി

ആത്മവിശ്വാസത്തോടെ ബിജെപി

വലിയ ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ ബിജെപിയുള്ളത്. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ അവര്‍ക്കൊപ്പം 107 എംഎല്‍എമാര്‍ ഉണ്ട്. ഇവരെയെല്ലാം സഭയില്‍ എത്തിക്കാനും ബിജെപിയ്ക്ക് സാധിക്കും. മുംബൈയില്‍ ഉള്ള കോണ്‍ഗ്രസ്-ജെഡിഎസ് വിമതര്‍ സഭയില്‍ എത്തുകയും ഇല്ല.

കേവല ഭൂരിപക്ഷം ഉറപ്പാക്കി

കേവല ഭൂരിപക്ഷം ഉറപ്പാക്കി

നിലവിലെ സാഹചര്യത്തില്‍ വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ അതില്‍ ബിജെപി ആയിരിക്കും വിജയിക്കുക. 224 അംഗ കര്‍ണാടക നിയമസഭയില്‍ ബിജെപിയ്ക്ക് 107 പേരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 16 പേരാണ് രാജിക്കത്ത് നല്‍കി മാറി നില്‍ക്കുന്നത്.

എംഎല്‍എമാരുടെ ഭാവി

എംഎല്‍എമാരുടെ ഭാവി

നിയമസഭയുടെ കാര്യത്തില്‍ അന്തിമ വാക്ക് സ്പീക്കറുടേതാണ്. വിശ്വാസ വോട്ടെടുപ്പിന് അനുമതി നല്‍കുകയും വിമതരെ സ്പീക്കര്‍ അയോഗ്യരാക്കുകയും ചെയ്താല്‍ അത് വലിയ നിയമ പോരാട്ടങ്ങളിലേക്കാകും പിന്നീട് നയിക്കുക. സ്പീക്കറുടെ തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ വിത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടുകയും അവര്‍ക്ക് തിരഞ്ഞെടുപ്പ് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. രാഷ്ട്രീയ ഭാവി തന്നെ ഉപേക്ഷിക്കാന്‍ വിമത എംഎല്‍എമാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.

എല്ലാ ശ്രമങ്ങളും പാളി

എല്ലാ ശ്രമങ്ങളും പാളി

വിമതരെ തിരിച്ചെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ എല്ലാ ശ്രമങ്ങളും പാളിയിരിക്കുകയാണ് ഇപ്പോള്‍. രാജി പിന്‍വലിക്കും എന്ന് പ്രഖ്യാപിച്ച എംടിബി നാഗരാജ് കൂടി ബിജെപി ക്യാമ്പിലേക്ക് പോയതോടെ കോണ്‍ഗ്രസ് അസ്ത്രപ്രജ്ഞരായി ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടാതിരിക്കാനുള്ള ശ്രമം ആയിക്കും കോണ്‍ഗ്രസ്സും ജെഡിഎസും നടത്തുക.

English summary
Karnataka Crisis: Yeddyurappa meets Speaker demanding No Confidence Motion on Monday itsel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X