കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടം കരുതിക്കോളൂ, ബലാല്‍സംഗികളോട് സഹകരിക്കൂ... വിചിത്ര നിര്‍ദേശവുമായി സംവിധായകന്‍

  • By Desk
Google Oneindia Malayalam News

മുംബൈ: രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമവും കൊലപാതകങ്ങളും തടയാന്‍ വിചിത്ര നിര്‍ദേശവുമായി ഒരു സംവിധായകന്‍. ബലാല്‍സംഗം ചെയ്യാനെത്തുന്നവരുമായി സഹകരിക്കണമെന്നും യുവതികള്‍ കൈയ്യില്‍ കോണ്ടം കരുതണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടത്. ബലാല്‍സംഗത്തെ കുറിച്ച് 18 കഴിഞ്ഞ സ്ത്രീകള്‍ക്ക് അറിവുണ്ടാകണമെന്നും ഡാനിയല്‍ ശരവണന്‍ പറയുന്നു.

തെലങ്കാനയില്‍ വെറ്റിനറി വനിതാ ഡോക്ടര്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് സംവിധായകന്റെ വിചിത്ര നിര്‍ദേശങ്ങള്‍. എന്നാല്‍ പ്രതിഷേധം ശക്തമയാപ്പോള്‍ ഇയാള്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചു...

സഹകരിക്കണം

സഹകരിക്കണം

ബലാല്‍സംഗം ചെയ്യാനെത്തുന്നവരുമായി സഹകരിക്കണമെന്നും കൈയ്യില്‍ കോണ്ടം കരുതണമെന്നും ഡാനിയല്‍ ശരവണ്‍ പറയുന്നു. ബലാല്‍സംഗം ചെയ്യുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ അതിന് ശേഷം കൊലപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് ഡാനിയല്‍ ശരവണ്‍ പറയുന്നു.

ബലാല്‍സംഗം നിയമവിധേയമാക്കാന്‍

ബലാല്‍സംഗം നിയമവിധേയമാക്കാന്‍

കൊലപാതകം ചെയ്യാതെയുള്ള ബലാല്‍സംഗം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരണം. ബലാല്‍സംഗത്തിന് ശേഷം കൊലപാതകം നടത്തുന്നത് അവസാനിക്കണം. ബലാല്‍സംഗം സംബന്ധിച്ച് 18 കഴിഞ്ഞ യുവതികളെ ബോധവല്‍ക്കരിക്കണമെന്നും ഡാനിയല്‍ ശരവണ്‍ പറഞ്ഞു.

ലൈംഗിക താല്‍പ്പര്യം

ലൈംഗിക താല്‍പ്പര്യം

പുരുഷന്‍മാരുടെ ലൈംഗിക താല്‍പ്പര്യം പെണ്‍കുട്ടികള്‍ നിഷേധിക്കരുത്. അതു മാത്രമാണ് ഇത്തരം കൊലപാതകങ്ങള്‍ ഇല്ലാതാക്കാനുള്ള മാര്‍ഗം. വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാകുമോ. ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാകുമോ. അതുപോലെ തന്നെ നിര്‍ഭയ നിയമം മൂലം ബലാല്‍സംഗവും കൊലപാതകവും ഇല്ലാതാക്കാന്‍ സാധിക്കില്ല- ഡാനിയല്‍ ശരവണ്‍ പറയുന്നു.

 കോണ്ടവും ഡെന്റല്‍ ഡാമുകളും

കോണ്ടവും ഡെന്റല്‍ ഡാമുകളും

ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം. കോണ്ടവും ഡെന്റല്‍ ഡാമുകളും അവര്‍ കൈയ്യില്‍ കരുതണം. പുരുഷന്റെ ലൈംഗികാഭിലാഷം തീര്‍ന്നാല്‍ സ്ത്രീകളെ കൊല്ലില്ല. ഇതാണ് ലളിതമായ വഴി. ബലാല്‍സംഗത്തിന് ശേഷം കൊലപാതകം ഇല്ലാതാക്കാന്‍ പ്രത്യേക പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഡാനിയല്‍ ശരവണ്‍ പറഞ്ഞു.

പോസ്റ്റ് പിന്‍വലിച്ചു

പോസ്റ്റ് പിന്‍വലിച്ചു

സംഭവം വിവാദമായതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഡാനിയല്‍ ശരവണനെതിരെ ഉയര്‍ന്നത്. ഇതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

English summary
Carry condoms, accept rape: Filmmaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X