കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർക്കിംഗിന്റെ പേരിൽ തർക്കം: എബിവിപി നേതാവിനെതിരെ കേസ്; വീടിന് മുമ്പിൽ മൂത്രമൊഴിച്ച് പകരം വീട്ടി?

  • By Desk
Google Oneindia Malayalam News

ചെന്നൈ: എബിവിപി പ്രസിഡന്റ് സുബ്ബയ്യാ ഷൺമുഖത്തിനെതിരെ പോലീസ് കേസെടുത്തു. പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ വീടിന് മുമ്പിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്ക് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വയോധികയുടെ പരാതിയിൽ ചെന്നൈ പോലീസാണ് കേസെടുത്തത്. തന്നെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായാണ് വയോധിക പോലീസീനെ സമീപിച്ചത്. സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് കനിമൊഴിയും രംഗത്തെത്തിയിരുന്നു.

സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി: ബിജെപിയെ പൂട്ടാന്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്,27 ന് നടക്കുന്നത്സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി: ബിജെപിയെ പൂട്ടാന്‍ കിടിലന്‍ നീക്കവുമായി കോണ്‍ഗ്രസ്,27 ന് നടക്കുന്നത്

പകരം വീട്ടാൻ ശ്രമം

പകരം വീട്ടാൻ ശ്രമം


തർക്കത്തെ തുടർന്ന് പകരം വീട്ടുന്നതിനായി എബിവിപി നേതാവ് തന്റെ വീടിന് മുമ്പിലെത്തി മൂത്രം ഒഴിച്ചെന്നും ഉപയോഗിച്ച സർജിക്കൽ മാസ്കുകൾ വലിച്ചെറിഞ്ഞെന്നും അവർ ആരോപിക്കുന്നു. സംഭവത്തിൽ ജൂലൈ 11 ന് പോലീസിൽ പരാതി നൽകിയെന്ന് വ്യക്തമാക്കിയ വയോധികയുടെ കുടുംബം ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് സമർപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.

 എബിവിപി നേതാവിനെതിരെ കേസെടുത്തു

എബിവിപി നേതാവിനെതിരെ കേസെടുത്തു

സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് എബിവിപി നേതാവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 271, 427 എന്നീ വകുപ്പുകൾക്ക് പുറമേ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള വകുപ്പുകളും അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തെക്കുറിച്ചുള്ള തർക്കത്തെത്തുടർന്നാണ് എബിവിപി നേതാവിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള സമീപനമുണ്ടായതെന്നാണ് വയോധികയുടെ കുടുംബം നൽകുന്ന വിവരം. തന്റെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് സ്ഥലം ഉപയോഗിച്ചിരുന്ന ഷൺമുഖത്തിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടാണ് ഇവർ പരാതി നൽകിയത്.

 പരാതി നൽകിയിട്ട് രണ്ടാഴ്ച

പരാതി നൽകിയിട്ട് രണ്ടാഴ്ച

വിധവകൂടിയായ വയോധിക തനിച്ചാണ് ചെന്നൈ സബർബൻ ഏരിയയിലെ അപ്പാർട്ട്മെന്റിൽ താമസിച്ചുവരുന്നത്. ഹൌസിംഗ് സൊസൈറ്റിയിലെ പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ട് ജൂലൈ 11നാണ് ഇവർ ആഡമ്പാക്കം പോലീസിൽ പരാതി നൽകുന്നത്. എന്നാൽ ഈ സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പോലീസിനെതിരെ ആരോപണമുന്നയിച്ച് വയോധികയുടെ സഹോദര പുത്രനും ബാലാജി വിജയരാഘവൻ രംഗത്തെത്തിയിരുന്നു. വയോധികയുടെ സുരക്ഷ സംബന്ധിച്ച് ഇദ്ദേഹം ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. 1500രൂപയാണ് വാടക ഇനത്തിൽ ഇവർ ആവശ്യപ്പെട്ടിരുന്നത്.

 പോലീസിന് വിമർശനം

പോലീസിന് വിമർശനം


വയോധികകയ്ക്കെതിരെ അതിക്രമം കാണിച്ച സംഭവത്തിൽ ഡിഎംഎകെയും എബിവിപി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വലതുപക്ഷ നേതാക്കൾക്കെതിരെ പരാതി ഉയരുന്ന സാഹചര്യത്തിൽ പോലീസ് കണ്ണടയ്ക്കുന്നുവെന്നാണ് ഡിഎംകെ നേതാവ് കനിമൊഴിയുടെ പ്രതികരണം. ഈ സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് പോലീസിനെതിരെ രൂക്ഷ വിമർശനമാണ് കനിമൊഴി ഉന്നയിച്ചത്.

ആരോപണം നിരസിച്ചു

ആരോപണം നിരസിച്ചു


തനിക്കെതിരെയുള്ള വയോധികയുടെ ആരോപണങ്ങൾ നിഷേധിച്ച് സുബ്ബയ്യ ഷൺമുഖം നേരിട്ട് രംഗത്തെത്തിയിരുന്നു. തനിക്കതിരെയുള്ളത് തെറ്റായ പരാതിയാണെന്നും പോലീസിന് സമർപ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ വ്യാജമാണെന്നുമാണ് ഇയാളുടെ വാദം. ഇതിന് പിന്നാലെ സുബ്ബയ്യയെ പിന്തുണച്ച് എബിവിപി മീഡിയ ഇൻചാർജ് രാഹുൽ ചൌധരിയും രംഗത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് ഇയാളും ഉന്നയിക്കുന്ന വാദം. അപകീർത്തികരമായ വാദങ്ങൾ ഉന്നയിച്ചതിന് വയോധികയ്ക്കും കുടുംബത്തിനും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സംഘം മുന്നറിയിപ്പ് നൽകുന്നു.

English summary
Case against ABVP president Subbiah Shanmugam for harassing old woman over parking area dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X