ദേശീയപതാകയെ അപമാനിച്ചു; അമിതാഭിനും അഭിഷേകിനുമെതിരെ കേസ്
മുംബൈ :ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ദേശീയപതാകയോട് അനാദരവ് കാട്ടിയതിന് ഗാസിയബാദ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ്.
ചേതന്‍ ധിമാനാണ് ഗാസിയബാദ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ രാജ്യത്തെ അപമാനിക്കുന്ന രീതിയില്‍ ദേശീയപതാക പുതച്ചുവെന്നതാണ് കേസ്.

ഫെബ്രുവരി 15 ന് അഡ്‌ലെയ്ഡില്‍ ഇന്ത്യപാക് മത്സരം നടക്കുമ്പോഴാണ് ദേശീയ പതാക വാരിച്ചുറ്റി ബച്ചനും മകനും ഗാലറിയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന താരവും മകനും രാജ്യത്തെ അപമാനിച്ചു. രാജ്യത്തിന്റെ അന്തസ്സിന് കോട്ടം വരുത്തിയതിനും ദേശീയ പതാകയോട് അനാദരവ് കാട്ടിയതിനും ഇരുവര്‍ക്കും അര്‍ഹമായ ശിക്ഷ നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.












Click it and Unblock the Notifications