Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉലകനായകന് നാദസ്വരം പണികൊടുത്തു!! കമലഹാസനെതിരെ മാനനഷ്‌ടകേസ്

നാദസ്വരം തികച്ചും അവഞ്ജതയോടെ കൈകാര്യം ചെയ്‌തെന്നും, മത്സരാർത്ഥികളും മറ്റും ഭക്ഷണം കഴിക്കുന്ന മേശപ്പുറത്ത് അലക്ഷ്യമായി വയ്‌ക്കുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്

ചെന്നൈ: ബിഗ്‌ ബോസ് റിയാലിറ്റി ഷോയ്‌ക്കിടെ വെള്ളാർ സമുദായത്തെ ആക്ഷേപിച്ചെന്ന് ആരോപിച്ച് നടൻ കമലഹാസനെതിരെ മാനനഷ്‌ടകേസ്. വെള്ളാർ സമുദായം അധ്യക്ഷൻ കെ.ആർ കുഹേഷ് ആണ് ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ കമലിനെതിരെ മാനനഷ്‌ടകേസ് ഫയൽ ചെയ്തത്.

വെള്ളാർ സമുദായം പവിത്രമായി കാണുന്ന 'നാദസ്വരം' എന്ന സംഗീത ഉപകരണത്തെ ഷോയ്‌ക്കിടെ തമിഴ്‌ നടൻ ശക്തി തികച്ചും അവഞ്ജതയോടെ കൈകാര്യം ചെയ്‌തെന്നും, മത്സരാർത്ഥികളും മറ്റും ഭക്ഷണം കഴിക്കുന്ന മേശപ്പുറത്ത് അലക്ഷ്യമായി വയ്‌ക്കുകയും ചെയ്‌തുവെന്നാണ് കുഹേഷ് പരാതിയിൽ പറയുന്നത്. ഇക്കാര്യം കമലിനും റിയാലിറ്റി ഷോയുടെ സംഘാടകർക്കും അറിയാമായിരുന്നിട്ടും അവർ തടയാൻ ശ്രമിച്ചില്ലെന്നും ഇത് തങ്ങളുടെ സമുദായത്തെ മന:പൂർവ്വം അവഹേളിക്കാനുള്ള നടപടിയായിരുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്.

kamal hasan

നേരത്തെയും കമലിന്റെ 'ബിഗ്‌ ബോസ്' ഷോക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. തമിഴ് സംസ്കാരത്തെ വികലമാക്കുന്ന തരത്തിലുള്ളതാണെന്നും അതിനാൽ ഷോ നിർത്തലാക്കണമെന്നും ഒരു കൂട്ടം നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനിടെ ഷോയിലെ മത്സരാർത്ഥി പ്രണയ തകർച്ചയെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് വലിയ വാർത്തയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+