ഭാര്യയെ മുത്തലാഖ് ചൊല്ലി: ബിജെപി കോർപ്പറേഷന്‍ കൗണ്‍സിലർക്കെതിരെ കേസ്
മെഹ്സാന: ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന കേസില്‍ ബി ജെ പി കോർപ്പറേഷന്‍ കൌണ്‍സിലർക്കെതിരെ കേസ്. മെഹ്‌സാന കോർപ്പറേഷന്‍ കൌണ്‍സിലർ സലിം നൂർ മുഹമ്മദിനെതിരെയാണ് നടപടി. 22 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു നൂർ മുഹമ്മദ് തന്റെ ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. മുസ്ലീം സ്ത്രീകളുടെ (വിവാഹത്തിലെ അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം 2019, സ്ത്രീധന നിരോധന നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ എന്നിവ പ്രകാരവും ബി ജെ പിക്കെതിരെ കേസെടുത്തിട്ടുണ്ട്.
"ഏപ്രിലിലും അടുത്തിടെ ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും എന്റെ ഭർത്താവ് വാക്കാൽ മുത്തലാഖ് ചൊല്ലി''- ഡിവിഷൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സലീമിന്റെ ഭാര്യ സിദ്ദിഖിബാൻ ആരോപിക്കുന്നു. ഇത് ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഇരുവിഭാഗത്തിന്റെയും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ഇടയിൽ ഇക്കാര്യം അറിയിച്ച് ഒരു കത്തും അദ്ദേഹം നല്‍കി. ഭർത്താവിന്റെ പിതാവ് ഇതിന് കൂട്ടുനില്‍ക്കുകയും തന്നെ പീഡിപ്പിക്കുയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നുണ്ട്.

പീഡനത്തെ തുടർന്ന് ഇവർക്ക് വീട്ടില്‍ നിന്നും പുറത്ത് പോവേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി താൻ മെഹ്‌സാന ജില്ലാ പോലീസ് സൂപ്രണ്ടിനും ഡിവിഷൻ പോലീസ് സ്‌റ്റേഷനിലും ഭർത്താവിന്റെയും കുടുംബക്കാരുടേയും പീഡനവും മാനസിക പീഡനവും സംബന്ധിച്ച് പരാതിപ്പെട്ട് അര ഡസൻ അപേക്ഷകളെങ്കിലും സമർപ്പിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. 2000-ൽ സലിം വോറയെ വിവാഹം കഴിച്ച സിദ്ദിഖിബാന് രണ്ട് കുട്ടികളുണ്ട്.
ഇവരുടെ മൂത്ത മകൾ ഇൽസയ്ക്ക് 21 വയസ്സാണ്. മകൻ ആറ് വർഷം മുമ്പ് മരണപ്പെട്ടു. 22 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ, പരാതിക്കാരിയുടെ സഹോദരന്മാരിൽ നിന്ന് നിരവധി തവണ ഭർത്താവ് വൻ തുക കൈപ്പറ്റിയെന്നും പരാതിയിലുണ്ട്. മെഹ്‌സാന നഗർ പാലികയിലെ വാർഡ് നമ്പർ 10 ൽ നിന്നുള്ള കോർപ്പറേറ്ററായ വോറ കീഴ്‌ക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമാണ്. അഹമ്മദാബാദ് റൂറൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു.












Click it and Unblock the Notifications