കോടതിയെ കബളിപ്പിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്: ബിജെപി എംഎൽഎയെ കുരുക്കി ഉദ്യോഗസ്ഥർ
ലഖ്നൊ: കൊലപാതശ്രമക്കേസിൽ കോടതിയിൽ ഹാജകരാകുന്നതിൽ നിന്ന് ഒഴിവാകാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് ബിജെപി നേതാവ്. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് ഭാഗലാണ് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. സത്യാവസ്ഥ പുറത്തുവന്നതോടെ ബിജെപി എംഎൽഎക്കെതിരെയും സാന്റ കബീർ നഗർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹർഗോവിന്ദ് സിംഗിനെതിരെയും കോട്ട് വാലി പോലീസ് കേസെടുത്തിട്ടുണ്ട്. 2010 പൊതുമുതൽ നശിപ്പിച്ചതിനും കൊലപാതക ശ്രമത്തിനുമാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ മെൻദ് വാലിൽ നിന്നുള്ള എംഎൽഎയാണ് ഭാഗൽ.
ഈ കേസിന്റെ വാദം കേൾക്കുന്നതിന് വേണ്ടി കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇതിൽ നിന്ന് ഒഴിവാകുന്നതിനായി മന്ത്രി പുതിയ തന്ത്രം പയറ്റിയത്. സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനാ ഫലം സമർപ്പിച്ച എംഎൽഎ തനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ ഹോം ഐസോലേഷൻ സർവൈലൻസ് ടീം നടത്തിയ പരിശോധനയിൽ എംഎൽയ്ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

കോടതിയുടെ നടപടികൾ തടസ്സപ്പെട്ടതോടെയാണ് എംഎൽഎയെ അഡീഷണൽ സെഷൻസ് ജഡ്ജി ദിപന്ത് മണി വിളിപ്പിച്ചത്. പരിശോധനയ്ക്കിടെ എംഎൽഎ രാകേഷ് സിംഗ് ബാഗേലിനെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടെത്താനായില്ലെന്നും ഫോണിലൂടെ ലഭ്യമല്ലെന്നും ഹോം ഐസോലേഷൻ നിരീക്ഷണ സംഘത്തിലെ അംഗം ഡോ. വിവേക് കുമാർ ശ്രീവാസ്തവ കോടതിയെ അറിയിക്കുകയായിരുന്നു.
ഇതോടെ എംഎൽഎ രാകേഷ് സിംഗ് ബാഗെലിനും സിഎംഒ ഡോ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 419, 420, 467, 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ലഖ്‌നൗവിലെ ഗോംതിനഗറിൽ താമസിക്കുന്ന രാകേഷ് സിംഗ് ബാഗെൽ 2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മെൻദാവാൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി വിജയിച്ച എംഎൽഎ കൂടിയാണ് ഭാഗൽ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications