കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയെ കബളിപ്പിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്: ബിജെപി എംഎൽഎയെ കുരുക്കി ഉദ്യോഗസ്ഥർ

Google Oneindia Malayalam News

ലഖ്നൊ: കൊലപാതശ്രമക്കേസിൽ കോടതിയിൽ ഹാജകരാകുന്നതിൽ നിന്ന് ഒഴിവാകാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് ബിജെപി നേതാവ്. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് ഭാഗലാണ് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. സത്യാവസ്ഥ പുറത്തുവന്നതോടെ ബിജെപി എംഎൽഎക്കെതിരെയും സാന്റ കബീർ നഗർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹർഗോവിന്ദ് സിംഗിനെതിരെയും കോട്ട് വാലി പോലീസ് കേസെടുത്തിട്ടുണ്ട്. 2010 പൊതുമുതൽ നശിപ്പിച്ചതിനും കൊലപാതക ശ്രമത്തിനുമാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ മെൻദ് വാലിൽ നിന്നുള്ള എംഎൽഎയാണ് ഭാഗൽ.

2020ല്‍ ലഭിച്ചത്‌ 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍; പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്‌ കൊവിഡ്‌ 192020ല്‍ ലഭിച്ചത്‌ 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍; പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്‌ കൊവിഡ്‌ 19

ഈ കേസിന്റെ വാദം കേൾക്കുന്നതിന് വേണ്ടി കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇതിൽ നിന്ന് ഒഴിവാകുന്നതിനായി മന്ത്രി പുതിയ തന്ത്രം പയറ്റിയത്. സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനാ ഫലം സമർപ്പിച്ച എംഎൽഎ തനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ ഹോം ഐസോലേഷൻ സർവൈലൻസ് ടീം നടത്തിയ പരിശോധനയിൽ എംഎൽയ്ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

bjp-1583833764-1

കോടതിയുടെ നടപടികൾ തടസ്സപ്പെട്ടതോടെയാണ് എംഎൽഎയെ അഡീഷണൽ സെഷൻസ് ജഡ്ജി ദിപന്ത് മണി വിളിപ്പിച്ചത്. പരിശോധനയ്ക്കിടെ എം‌എൽ‌എ രാകേഷ് സിംഗ് ബാഗേലിനെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടെത്താനായില്ലെന്നും ഫോണിലൂടെ ലഭ്യമല്ലെന്നും ഹോം ഐസോലേഷൻ നിരീക്ഷണ സംഘത്തിലെ അംഗം ഡോ. വിവേക് കുമാർ ശ്രീവാസ്തവ കോടതിയെ അറിയിക്കുകയായിരുന്നു.

ഇതോടെ എം‌എൽ‌എ രാകേഷ് സിംഗ് ബാഗെലിനും സി‌എം‌ഒ ഡോ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 419, 420, 467, 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ലഖ്‌നൗവിലെ ഗോംതിനഗറിൽ താമസിക്കുന്ന രാകേഷ് സിംഗ് ബാഗെൽ 2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മെൻദാവാൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യമായി വിജയിച്ച എം‌എൽ‌എ കൂടിയാണ് ഭാഗൽ.

തന്ത്രപരമായ നീക്കത്തിന് മുസ്ലീം ലീഗ്; അധിക സീറ്റുകൾ വേണം, പക്ഷേ മുന്നണിക്ക് ബാധ്യതയാവില്ല... എന്ത് സംഭവിക്കും?തന്ത്രപരമായ നീക്കത്തിന് മുസ്ലീം ലീഗ്; അധിക സീറ്റുകൾ വേണം, പക്ഷേ മുന്നണിക്ക് ബാധ്യതയാവില്ല... എന്ത് സംഭവിക്കും?

 ബി ഗോപാലകൃഷ്ണനെതിരെ ആരോപണവുമായി ബിജെപി നേതാവ് ലളിതാംബിക; കുടുംബത്തെ ബലിയാടാക്കി ബി ഗോപാലകൃഷ്ണനെതിരെ ആരോപണവുമായി ബിജെപി നേതാവ് ലളിതാംബിക; കുടുംബത്തെ ബലിയാടാക്കി

 ലീഗ് ആവശ്യപ്പെടുന്ന 6 സീറ്റില്‍ തവനൂരും കല്‍പ്പറ്റയും പേരാമ്പ്രയും; മജീദും ഫിറോസും മത്സരിച്ചേക്കും ലീഗ് ആവശ്യപ്പെടുന്ന 6 സീറ്റില്‍ തവനൂരും കല്‍പ്പറ്റയും പേരാമ്പ്രയും; മജീദും ഫിറോസും മത്സരിച്ചേക്കും

English summary
Case against BJP MLA over fake covid certificate submits in court to skips hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X