മോദിയെ തലയോട്ടിയുടെ തൊപ്പി ധരിപ്പിച്ചു!! പുലിവാല് പിടിച്ച് ഫേസ്ബുക്ക് ഉപയോക്താവ്, മോര്‍ഫിംഗ്!!
Recommended Video

ഇന്‍ഡോര്‍: പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പോസ്റ്റ ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് ഉപയോക്താവിനെതിരെ കേസ്. തലയോട്ടിയുടെ തൊപ്പി ധരിച്ച് നില്‍ക്കുന്നതായുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. സെപ്തംബര്‍ 14ന് ദാവൂദി ബൊഹ്റ സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍ പലാസിയ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505ാം വകുപ്പ്, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രാദേശിക ബിജെപി നേതാവിന്റെ പരാതിയിന്മേലാണ് നടപടി.

ബാല്‍മുകുന്ത് ഗൗതം എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഫേസ്ബുക്ക് പ്രൊഫൈലിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ സെല്‍. ഇന്‍ഡോറിലെ സൈഫി പള്ളിയില്‍ നടന്ന ദാവൂദി ബൊഹ്റ സമുദായത്തിന്റെ ആഷര മുര്‍ബറാക എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുത്ത നരേന്ദ്രമോദി ഒരു തരത്തിലുമുള്ള തൊപ്പി ധരിച്ചില്ലെന്നും പരാതിക്കാരനായ ശങ്കര്‍ ലാല്‍വാനി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications