പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തു; മുൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ കേസ്
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപിയെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവിനെതിരെ ബലാംത്സംഗക്കേസ്. ബിജെപി മുൻ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി സഞ്ജയ് കുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ബിജെപി പ്രവർത്തയായ യുവതിയാണ് സഞ്ജയ് കുമാറിനെതിരെ പരാതി നൽകുന്നത്.
നേതാവിനെതിരെ പരാതി നൽകിയതിൻറെ പേരിൽ പാർട്ടിക്കുള്ളിൽ നിന്ന് തനിക്ക് വധ ഭീഷണി ഉണ്ടായെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവന് ഭീഷണിയുണ്ടെന്നും സഞ്ജയ് കുമാറിന് ശിക്ഷ ഉറപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്നും യുവതി വ്യക്തമാക്കി.

ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് യുവതിയെ സഞ്ജയ് കുമാർ ബലാത്സംഗത്തിന് ഇരയാക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു പീഡനം ഇയാൾ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും യുവതി ആരോപിക്കുന്നു.
പീഡനത്തിന് പിന്നാലെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സഞ്ജയ് കുമാറിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 7 വർഷമായി പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ച് വരികയായിരുന്നു സഞ്ജയ് കുമാർ.












Click it and Unblock the Notifications