വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി;ഗുഡാഗാവ് ഡെപ്യൂട്ടി മേയര്‍ ഒളിവില്‍
ഗുഡ്ഗാവ്: ബിജെപി നേതാവും ഗുഡ്ഗാവ് ഡെപ്യൂട്ടി മേയറുമായ പര്‍മീന്ദര്‍ കട്ടാരിക്കെതിരെ പീഡനത്തിന് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എ ന്ന 36 കാരിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
ഗുഡാഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ജോലിയും വാഗ്ദാനം ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് ജോലി അന്വേഷിച്ച് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ എത്തുമ്പോഴാണ് മേയറെ പരിച്ചയപ്പെടുന്നത്.

രണ്ടു മക്കളുടെ അമ്മയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞാണ് ജീവിക്കുന്നത്. വിവാഹം കഴിക്കാം എന്ന ഉറപ്പില്‍ കഴിഞ്ഞ ആറുമാസമായി യുവതി ഇയാളോടൊപ്പമാണ് താമസിക്കുന്നത്.
പിന്നീട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട യുവതിയെ സുഹൃത്തുക്കളെ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയതു മുതല്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രശ്‌നത്തില്‍ രാഷ്ട്രീയ ഇടപ്പെടലുകള്‍ വന്നത്തോടെ പര്‍മീന്ദര്‍ രാജി വെയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നിരിക്കുകയാണ്.












Click it and Unblock the Notifications