കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരംസ് വാങ്ങാന്‍ അനുവദിച്ചില്ല ഭാര്യയെ മുത്തലാഖ് ചൊല്ലി : രാജസ്ഥാനില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു

  • By S Swetha
Google Oneindia Malayalam News

കോട്ട: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസെടുത്തു. മകന് വേണ്ടി കാരം ബോര്‍ഡ് വാങ്ങുന്നത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്നാരോപിച്ച് ബാരന്‍ ജില്ലയിലെ ആന്റ ടൗണ്‍ നിവാസിയായ ഷബ്രൂണിഷ ചൊവ്വാഴ്ച വൈകുന്നേരമാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തതിനാല്‍ ഷബ്രൂണിഷ ഇപ്പോള്‍ മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. കേസ് വാദം കേള്‍ക്കുന്നതിനായി ദമ്പതികള്‍ കോടതിയില്‍ ഹാജരായി. വീട്ടിലേക്ക് തിരികെ വരികയായിരുന്ന ഷബ്രൂണീസയെ ഭര്‍ത്താവ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി മകന് കാരം ബോര്‍ഡ് വാഗ്ദാനം ചെയ്തു. ഷബ്രൂണിഷ വിസമ്മതിച്ചപ്പോള്‍, അഹമ്മദ് പ്രകോപിതനായി മൂന്ന് തവണ തലാഖ് ഉച്ചരിച്ചതായി ആന്റ പോലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റൂപ് സിംഗ് പറഞ്ഞു.

triple-talaq-156

''തലാഖ്'' എന്ന വാക്ക് മൂന്ന് തവണ ആവര്‍ത്തിച്ച് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ പുരുഷനെ അനുവദിക്കുന്ന മുത്തലാഖ് സമ്പ്രദായത്തെ കുറ്റകരമാക്കുന്ന നിയമനിര്‍മ്മാണത്തിന് ജൂലൈ 30 ന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. 2019 ലെ മുസ്ലീം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് അഹമ്മദിനെതിരെ കേസെടുത്തതെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സിംഗ് പറഞ്ഞു.


മുസ്ലീം സ്ത്രീകളുടെ വിവാഹ സംരക്ഷണ അവകാശ നിയമം നടപ്പാക്കിയതിനുശേഷം കോട്ട മേഖലയിലെ മുത്തലാഖിന്റെ അഞ്ചാമത്തെ കേസാണിത്. ആഗസ്തില്‍ കോട്ട നഗരത്തിലെ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് ട്രിപ്പിള്‍ ത്വലാഖുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒരെണ്ണം ഝലാവര്‍ ജില്ലയിലെ സുനെല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Case against husband on Tripple talaq over quarrel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X