'ഹണി ട്രാപ്പിൽ കുടുക്കി, ജാതീയമായി അധിക്ഷേപിച്ചു'; ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്
ബെംഗളൂരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. ബെംഗളൂരു പോലീസാണ് കേസെടുത്തിരിക്കുന്നത്. എസ് സി / എസ് ടി അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറകട്ർ ബലറാം അടക്കം 16 പേർ കൂടി കേസിൽ പ്രതികളാണ്. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐ ഐ എസ് സിയിൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ ടെക്നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽ പെട്ട ദുർഗപ്പയാണ് പരാതിക്കാരൻ. 2014 ൽ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിൽ പറയുന്നു. താൻ ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും പരാതിയിൽ ആരോപിക്കുന്നു.

ക്രിസ് ഗോപാലകൃഷ്ണനും ബലറാമിനും പുറമെ ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ വി എസ്, ദാസപ്പ, പി ബലറാം, ഹേമലതാ മിഷി, കെ ചാട്ടോപാദ്യായ, പ്രദീപ് ഡി സാവ്കർ, മനോഹരൻ എന്നിവർ കേസിലെ പ്രതികളാണ്. ഐ ഐ എസ് സി ബോർജ് ട്രസ്റ്റിൽ അംഗം കൂടിയാണ് ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ. സംഭവത്തിൽ ഐ ഐ എസ് സിയോ ക്രിസ് ഗോപാലകൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications