കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായം ഭീഷണിപ്പെടുത്തിയ ഐപിഎസ് ഓഫീസര്‍ക്കെതിരെ ബലാത്സംഗക്കേസ്

  • By Aiswarya
Google Oneindia Malayalam News

ലഖ്‌നൊ: മുലായം സിംഗ് യാദവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി രംഗത്തെത്തിയ ഐ പി എസ് ഓഫീസറെ ബലാത്സംഗ കേസില്‍ പ്രതി ചേര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

മുലായം സിങ് തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉന്നയിച്ച മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് ഠാക്കൂറിനെതിരെയാണ് ബലാത്സംഗ കേസ് റജിസ്റ്റര്‍ ചെയ്തത്.

mulayam-singh-yadav

ഖാസിയാബാദ് സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഠാക്കൂറിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 31ന് ഠാക്കൂറിന്റെ വീട്ടില്‍ ചെന്ന തന്നെ അദ്ദേഹം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

അമിതാഭ് താക്കൂറിന് ഇക്കഴിഞ്ഞ ജൂലൈ പത്തിന് മുലായം തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ഠാക്കൂര്‍ ആരോപിച്ചിരുന്നു. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും മുലായത്തിനെതിരെ പരാതി ഉന്നയിച്ചതിന് തനിക്ക് ലഭിച്ച പാരിതോഷികമാണ് ഈകേസെന്നും ഠാക്കൂര്‍ പറഞ്ഞു

English summary
Senior IPS officer Amitabh Thakur, has had a case of rape registered against him on Saturday night at Gomti Nagar police station, after he claimed to have been threatened by Samajwadi Party (SP) chief Mulayam Singh Yadav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X