കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ നിലവാരം കുറഞ്ഞ ഭക്ഷണം, വീഡിയോ എടുത്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്, കാരണം ഇതാണ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോശമായ ഭക്ഷണമാണ് നല്‍കുന്നതെന്ന റിപ്പോര്‍ട്ട്, വന്നതിന് പിന്നാലെ നടപടിയുമായി യോഗി സര്‍ക്കാര്‍. വീഡിയോ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്, മിര്‍സാപൂര്‍ സ്‌കൂള്‍ അധികൃതരാണ് പരാതി നല്‍കിയത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കുന്നത് ചപ്പാത്തിയും ഒപ്പം ഉപ്പുമാണെന്ന് ഇയാള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

1

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ മോശക്കാരാക്കി കാണിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളതെന്ന് ബ്ലോക്ക് എഡുക്കേഷന്‍ ഓഫീസര്‍ പരാതിയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനായ പവന്‍ ജെസ്വാള്‍, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂളിന്റെ വരാന്തയില്‍ ഇരുന്ന് കുട്ടികള്‍ നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം യുപി സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം വിവിധ വിഭവങ്ങള്‍ പട്ടികയിലുണ്ട്. ഇക്കാര്യം വെബ്‌സൈറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. അരി, ചപ്പാത്തി, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവ വ്യത്യസ്ത ദിവസങ്ങളിലായി ഉച്ചഭക്ഷണങ്ങളായി ലഭിക്കും. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്ന് വീഡിയോ സ്ഥാപിക്കുന്നു. എന്നാല്‍ വീഡിയോ ഷൂട്ട് ചെയ്ത ശേഷം സ്‌കൂളില്‍ ചപ്പാത്തി മാത്രമാണ് പാചകം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

ഗ്രാമസഭാധ്യക്ഷന്റെ പ്രതിനിധി ഈ സംഭവം റിപ്പോര്‍ട്ടറെ അറിയിക്കുന്നതിന് മുമ്പ് സ്‌കൂളിലേക്ക് വേണ്ട പച്ചക്കറികള്‍ എത്തിക്കുകയാണ് വേണ്ടിയിരുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കുമാണ് കേസ്. അതേസമയം ചില സമയങ്ങളില്‍ ചോറും ഉപ്പും മാത്രമാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായി പാല്‍ വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമേ എത്താറുള്ളു. തനിക്കെതിരെയുള്ള കേസ് മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള ആക്രമണമാണെന്ന് പവന്‍ ജെസ്വാള്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ത്രികോണ പോരാട്ടം, ദിഗ്‌വിജയ് സിംഗിനെതിരെ മന്ത്രിമാര്‍, സിന്ധ്യയുടെ മറുപടി ഇങ്ങനെകോണ്‍ഗ്രസില്‍ ത്രികോണ പോരാട്ടം, ദിഗ്‌വിജയ് സിംഗിനെതിരെ മന്ത്രിമാര്‍, സിന്ധ്യയുടെ മറുപടി ഇങ്ങനെ

English summary
case against journalist for images of roti with salt serves at up school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X