ചുംബനസമരം: അരുന്ധതിക്കെതിരെ ഹൈദരാബാദില്‍ കേസ്
ഹൈദരാബാദ്: കേരളത്തിലെ പോലീസ്, ചുംബന സമരക്കാരെ സമരം നടത്താന്‍ പോലും സമ്മതിച്ചില്ലെങ്കില്‍ ഹൈദരാബാദിലെ സ്ഥിതി അല്പം കൂടി വ്യത്യസ്തമാണ്. സമരം ചെയ്തവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
മലയാള സിനിമ താരവും അവതാരകയും ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയും ആയ അരുന്ധതിക്കെതിരെയാണ് ഇപ്പോള്‍ ഹൈദരാബാദ് പോലീസ് കേസെടുത്തിരിക്കുന്നത്. ചുമത്തിയ വകുപ്പ് അല്പം ആശ്ചര്യപ്പെടുത്തുന്നതാണ്.
പൊതു സ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തിയതിനാണ് കേസ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയോ, ശിക്ഷാ നിയമോ ചുംബനത്തെ ഒരു അശ്ലീല പ്രവൃത്തിയായി നിര്വ്വചിച്ചിട്ടില്ലെന്നതാണ് സത്യം.(ചിത്രങ്ങള്‍ അരുന്ധതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന്)

കിസ്സ് ഓഫ് ലവ്
കേരളത്തിലെ ചുംബനക്കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചുംബന സമരവുമായി രംഗത്തെത്തിയത്.

ആക്രമണം
സമരത്തിനെതിരെ ആക്രമണവുമായി എബിവിപിക്കാരും എത്തിയിരുന്നു. കാമ്പസിലെ എസ്എഫ്ഐ പ്രവര്‍ത്തകരാണ് ചുംബനസമരക്കാരെ രക്ഷിച്ചത്.

പോലീസ് കേരളത്തെ പോലെ
ഹൈദരാബാദിലെ പോലീസും കേരള പോലീസിനെ പോലെ തന്നെ ആയിരുന്നു.സമരത്തെ എതിര്‍ത്ത് വന്ന എബിവിപിക്കാര്ക്കൊപ്പമായിരുന്നു അവര്‍

അടയാളപ്പെടുത്തുന്ന ചുംബനം
ചുംബനം അടയാളപ്പെടുത്താന്‍ ലിപ്സ്റ്റിക് പുരട്ടിയാണ് സമരക്കാര്‍ എത്തിയത്. ഒക്ടോവിയോ പാസിന്റേയും മാധവിക്കുട്ടിയുടേയും കവിത ചൊല്ലിക്കൊണ്ടായിരുന്നു കൂട്ടായ്മ.

ഇന്ത്യയുടെ പരിഛേദം
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350 ല്‍പരം വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തിരുന്നു.

സ്നേഹവീടിലെ റോസ്
മോഹന്‍ലാല്‍ നായകനായ സ്നേഹവീട് എന്ന സിനിമയിലൂടെയാണ് അരുന്ധതി സിനിമാ ലോകത്ത് പ്രശസ്തയാകുന്നത്. വിവിധ മലയാളം ചാനലുകളില്‍ അവതാരകയായിരുന്നു അരുന്ധതി.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications